Headlines

Webdesk

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4590 രൂപയായി. കഴിഞ്ഞ ദിവസം പവന് 400 രൂപ ഒറ്റയടിക്ക് വർധിച്ചിരുന്നു. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1894.88 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,783 രൂപയായി.

Read More

പാർട്ടിയും സമൂഹവും മുല്ലപ്പള്ളി രാമചന്ദ്രനോട് നീതി കാണിച്ചില്ലെന്ന് ചെന്നിത്തല

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിലിവിലുള്ള കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനോട് പാർട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് രാമചന്ദ്രനെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കുമെന്ന് ചെന്നിത്തല ഫേസ്ബുക്ക് വഴി പ്രതികരിച്ചു  

Read More

ഡി എം വിംസിൽ സർക്കാർ നിയോഗിത കോവിഡ് തീവ്രപരിചരണ വിഭാഗം വിപുലീകരിച്ചു

മേപ്പാടി: കോവിഡിന്റെ രണ്ടാം ഘട്ടം അതിന്റെ ഏറ്റവും രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നത് കാരണം ഡി എം വിംസ് സർക്കാർ സഹായത്തോടെ കോവിഡ് ഐ സി യു വിൽ 21 കിടക്കകളിൽ നിന്നും 42 ആക്കി ഉയർത്തി. എല്ലാ ആധുനീക സംവിധാനങ്ങളുമുൾപ്പെ ടെ 14 വെന്റിലേറ്ററുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് മുഖേന കേന്ദ്രീകൃത സംവിധാനതിലൂടെയാണ് എവിടെ ഓക്സിജൻ എത്തുന്നത്. ആഴ്ചകൾക്ക് മുൻപ് ഓക്സിജന്റെ കൊണ്ടുവരവിന്…

Read More

കൊടകര കുഴൽപ്പണക്കേസ്: കവർച്ചാ സംഘത്തിന് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ നേതൃത്വം

  കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ ബിജെപിയുടെ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവരുന്നു. കവർച്ചാ സംഘത്തിന് തൃശ്ശൂരിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകി. നാഷണൽ ടൂറിസ്റ്റ് ഹോമിൽ ഏപ്രിൽ 2 വൈകുന്നേരം ഏഴ് മണിയോടെയാണ് മുറി ബുക്ക് ചെയ്തത് 216,216 മുറികളാണ് ബുക്ക് ചെയ്തത്. 215ൽ ധർരാജനും 216ൽ ഷംജീറും റഷീദും താമസിച്ചു. എർടിഗ കാറിലാണ് പണം കൊണ്ടുവന്നത്. ക്രറ്റയിലാണ് ധർമരാജൻ വന്നതെന്നും ജീവനക്കാരൻ മൊഴി നൽകി. ധർമരാജനെയും ഷംജീറിനെയും ഇന്ന്…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു, ഈ മാസത്തെ 14ാമത്തെ വർധനവ്

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഈ മാസം പതിനാലാം ദിവസമാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96 രൂപയായി. കൊച്ചിയിൽ പെട്രോൾ വില 93.90 രൂപയായി. ഡീസലിന് 89.28 രൂപയാണ്.

Read More

ഐടി ചട്ടം നടപ്പാക്കുന്നതിൽ നിയമോപദേശം തേടി കേന്ദ്രസർക്കാർ; കോടതി നിലപാട് നിർണായകമാകും

  സമൂഹമാധ്യമങ്ങളെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനുള്ള നരേന്ദ്രമോദിയുടെ സർക്കാരിന്റെ നീക്കം തുടരുന്നു. സമൂഹ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ കേന്ദ്രം ആലോചിക്കുകയാണ്. ഐടി ചട്ടം നടപ്പാക്കുന്നതിൽ മോദി സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം കോടതിയുടെ നിലപാടും വിഷയത്തിൽ നിർണായകമാകും. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി വാട്‌സാപ്പ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരമുളഅള നിയമനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ട് കേന്ദ്രം സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ മോദി സർക്കാരിന്റെ നീക്കത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല

Read More

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടി മഴയാകും ലഭിക്കുക. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Read More

സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം; നിർദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതൽ പ്രവർത്തി ദിവസങ്ങളിൽ ഓഫീസുകളിൽ ഹാജരാകണം. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ഐസിയു ബെഡുകളിലും വെന്‍റിലേറ്ററുകളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ചു നാളുകള്‍ കൂടി നീണ്ടു നില്‍ക്കും. അതിനാല്‍ ആശുപത്രികളില്‍ കൂടുതല്‍ തിരക്കുണ്ടാകാതിരിക്കുക…

Read More

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി വാങ്ങിയാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി വാങ്ങിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് ഇവ വില്‍ക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ”കോവിഡ് പ്രതിരോധ സാമഗ്രികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു….

Read More

ഗുഡല്ലൂർ നെല്ലാക്കോട്ടയിൽ പിക്കപ്പ് ജീപ്പിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

ഗുഡല്ലൂർ നെല്ലാക്കോട്ടയിൽ പിക്കപ്പ് ജീപ്പിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു പാട്ടവയൽ വീട്ടിപടി വില്ലൻ സ്വാലിഹ് 34 ആണ് മരിച്ചത്.ബിതർക്കാട് ഇന്ത്കോ ടീ ഫാക്ടറി തൊഴിലാളിയാണ്. ഫാക്ടറിയിൽ നിന്ന് തേയില എടുക്കാൻ നെല്ലാകൊട്ട വിലങ്ങൂർ ഭാഗത്തേക്ക്‌ പോയതായിരുന്നു. പിക്കപ്പ് ജീപ്പിൻ്റെ പിൻഭാഗത്തുള്ള തേയില ചാക്കുകൾക്ക് മുകളിൽ ഇരിക്കുകയായിരുന്നു സ്വാലിഹ്.റോഡിലേക്ക് തെറിച്ചു വീണാണ് അപകടം.തലയ്ക്കു സരമായി പരിക്കെറ്റാണ് മരണം സംഭവിച്ചത്.വിലങ്ങൂരിൽവെച്ചു ഇന്നലെ വൈകുന്നേരം 4 30 ന് ആയിരുന്നു അപകടം.മൃതദേഹം ഗുഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഈമാസം 20ന്…

Read More