Headlines

Webdesk

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മാർച്ച് 13 മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

മാർച്ച് 13 മുതൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം നാല് ദിവസം മുടങ്ങും. 13ന് രണ്ടാം ശനിയാണ്. 14ന് ഞായറാഴ്ചയും 15,16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കും ആകുന്നതോടെ നാല് ദിവസം തുടർച്ചയായി ബാങ്കുകൾ പ്രവർത്തിക്കില്ല മാർച്ച് 11ന് ശിവരാത്രി ആയതിനാൽ അന്നും ബാങ്ക് അവധിയാണ്. മാർച്ച് 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12ന് മാത്രമാകും ബാങ്കിന്റെ പ്രവർത്തനമുണ്ടാകുക പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.

Read More

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസണെ തെരഞ്ഞെടുത്തു

ഏപ്രിൽ ആറിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെത്തത്. ഗായിക കെഎസ് ചിത്ര, ഇ ശ്രീധരൻ എന്നിവരായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഐക്കണുകൾ. ബിജെപിയിൽ ചേർന്നതിനെ തുടർന്ന് ഇ ശ്രീധരനെ പദവിയിൽ നിന്നും ഒഴിവാക്കി. ഗായിക കെഎസ് ചിത്ര തുടർന്നേക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് കെഎസ് ചിത്രയുടെ സമ്മതം തേടി.

Read More

ലോക വനിതാ ദിനത്തിന് സ്വാഗതമോതി അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ ബൈക്കത്തോണ്‍

കോഴിക്കോട്: ലോക വനിതാദിനത്തിന് സ്വാഗതമേകിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍ നടത്തിയ ബൈക്കത്തോണ്‍ ശ്രദ്ധേയമായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനിതാ ജീവനക്കാരാണ് അര്‍ദ്ധരാത്രി ബൈക്കുകളില്‍ കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തുകൊണ്ട് ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ബൈക്കത്തോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതിരുന്ന കാലഘട്ടത്തില്‍ നിന്ന് അര്‍ദ്ധരാത്രി പോലും നിര്‍ഭയമായി പുറത്തിറങ്ങാന്‍ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം പോരാട്ടങ്ങളുടേത് കൂടിയാണ്. ഈ സ്വാതന്ത്ര്യത്തിന് വേണ്ടി…

Read More

കൊയിലാണ്ടിയിൽ ട്രെയിനിടിച്ച് യുവതിയും നാല് വയസ്സുകാരൻ മകനും മരിച്ചു

കൊയിലാണ്ടി നന്ദിയിൽ യുവതിയും മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ(28), മകൻ നാല് വയസ്സുകാരൻ കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം അട്ടവയൽ മനുലാലിന്റെ ഭാര്യയാണ് മരിച്ച ഹർഷ. കൊല്ലച്ചിറക്ക് സമീപം തളിക്ഷേത്രത്തിനടുത്ത് വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്.

Read More

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിന് ഇടയിലാണ് പാര്‍ലമെന്റ് ചേരുന്നത്. പൊതു- റെയില്‍ ബജറ്റുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. എംപിമാര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പാര്‍ലമെന്റില്‍ സൗകര്യമൊരുക്കും. ഒരു മാസത്തോളം നീളുന്ന സമ്മേളനത്തില്‍ സുപ്രധാനമായ ഒട്ടേറെ ബില്ലുകളും സഭയുടെ പരിഗണനയില്‍ എത്തും.  

Read More

പി രാജീവിനെ വേണ്ട, ചന്ദ്രൻപിള്ളയെ മത്സരിപ്പിക്കണം; കളമശ്ശേരിയിലും പോസ്റ്ററുകൾ

എറണാകുളം കളമശ്ശേരിയിൽ പി രാജീവിനെതിരെ പോസ്റ്ററുകൾ. പി രാജീവിനെ മണ്ഡലത്തിൽ സ്ഥാനാർഥിയായി വേണ്ടെന്നും കെ ചന്ദ്രൻ പിള്ളയെ മത്സരിപ്പിക്കണമെന്നുമാണ് പോസ്റ്ററുകളിൽ പറയുന്നത്. പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാർ പ്രതികരിക്കും. ചന്ദ്രൻ പിള്ള കളമശ്ശേരിയുടെ സ്വപ്‌ന, വെട്ടിനിരത്തിൽ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്, പി രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മണ്ഡലത്തിൽ പി രാജീവിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു അതേസമയം സ്ഥാനാർഥി പട്ടികയുടെ കാരയ്ത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. അന്തിമ പട്ടികക്ക് രൂപം നൽകി…

Read More

ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ ബീഡ്പാര്‍ലി ഹൈവേയില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മദീന പത്താന്‍ (30), തബസ്സും പത്താന്‍ (40), റെഹാന്‍ പത്താന്‍ (10), തമന്ന പത്താന്‍ (8), സരോ സത്തര്‍ പത്താന്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റു രണ്ട് വാഹനങ്ങളില്‍ കൂടി ഇടിച്ച ശേഷം ലോറി റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞു. വഡ്വാനി തഹസില്‍ നിന്ന് ബീഡിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റ…

Read More

സൗദിയില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കി; അടുത്ത പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കെ, പ്രത്യേക അഭ്യര്‍ഥനയുമായി ആരോഗ്യ മന്ത്രി ഡോ. തൗഫീക്ക് അല്‍ റബീഅ. പകര്‍ച്ച വ്യാധിയില്‍നിന്ന് നിന്ന് സ്വയം രക്ഷനേടാന്‍ എല്ലാവരും വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം ഈ മഹാമാരിയോടൊപ്പമാണ് നമ്മള്‍ ചെലവഴിച്ചത്. വാക്‌സിന്‍ സ്വീകരിക്കുകയാണ് ഇനി സാധാരണ നിലകൈവരിക്കുന്നതിലേക്കുള്ള പദ്ധതി. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. എല്ലാവരും വാക്‌സിന്‍ എടുക്കുക- മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഡിസംബര്‍ 17…

Read More

വാറ്റുചാരായം പിടികൂടി

സുൽത്താൻബത്തേരി : നിയമ സഭ ഇലക്ഷനോടനുബന്ധിച്ച് ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടിയും തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി കാര പൂതാടി, ഊരൻ കുന്ന്, കാടൻകൊല്ലി ഭാഗങ്ങളിലും, വനത്തിലും നടത്തിയ പരിശോധനയിൽ 25 ലിറ്റർ വാറ്റുചാരായം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പ്രതിക്കായിട്ടുള്ള അന്വേഷണം നടത്തി വരുന്നതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എൻ.ആർ രാധാകൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനോദ്,…

Read More

കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന് സ്വീകരണം

സുൽത്താൻ ബത്തേരി: കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ച കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന് നാളെ (തിങ്കൾ) വൈകീട്ട് നാലിന് ബത്തേരി സ്വതന്ത്ര മൈതാനിയിൽ സിപിഎം സ്വീകരണം നൽകും. സി പിഎം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയാണ് വിശ്വനാഥനെ സിപിഎമ്മിലേക്ക് സ്വീകരിക്കുക.

Read More