Headlines

Webdesk

ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കണ്ണൂർ ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസി കൂടിയായ വി കെ നിധീഷാണ് പോലീസിൽ കീഴടങ്ങിയത്. 20ാം തീയതിയാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ നിധീഷ് ഒളിവിൽ പോകുകയായിരുന്നു പതിനാല് വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ആളില്ലാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറുന്നത്.

Read More

ഭാര്യയുടെ ആത്മഹത്യ: അറസ്റ്റിലായ നടൻ ഉണ്ണി പി രാജൻദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ഉണ്ണി പി രാജൻദേവിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും പ്രതി ചേർത്തിട്ടുണ്ട്. ഇന്നലെയാണ് അങ്കമാലിയിലെ വീട്ടിൽ നിന്നും ഉണ്ണിയെ അറസ്റ്റ് ചെയ്തത് പ്രിയങ്കയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ആത്മഹത്യക്ക് തൊട്ടുമുന്നേയുള്ള ദിവസം ഭർതൃപീഡനം ആരോപിച്ച് പ്രിയങ്ക ഉണ്ണിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു. 2019ൽ പ്രിയങ്കയും ഉണ്ണിയും വാടയ്കക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തി. ഈ…

Read More

പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

പൂന്തുറയിൽ നിന്ന് വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ പൂന്തുറ‑വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുരുകയാണ്. ഇന്നലെ മുതൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി വിഴിഞ്ഞം ഹാർബറിൽ കനിവ് 108 ആംബുലൻസ് വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 4 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ്…

Read More

അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും; പ്രവേശനോല്‍സവവും ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ അധ്യയന വര്‍ഷം ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ വഴിയാവും ക്ലാസുകള്‍. സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലുണ്ടാവും. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യത്തെ രണ്ടാഴ്ച റിവിഷന്‍ ആയിരിക്കും. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിന്റെ കാര്യത്തില്‍ തീരുമാനമായില്ല. പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുന്നതില്‍ ഇന്നോ നാളെയോ തീരുമാനം വരും.പ്ലസ്‌വണ്‍ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട…

Read More

വിജയ്ക്ക് റഹ്മാൻ്റെ പാട്ട് ഇഷ്ടപ്പെട്ടില്ല; മാറ്റി ചെയ്യേണ്ടി വന്നു: സംഭവിച്ചത് വെളിപ്പെടുത്തി നിര്‍മ്മാതാവ്‌ സ്വര്‍ഗചിത്ര അപ്പച്ചന്‍

  ദളപതി വിജയ്-ഏആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക പാട്ടുകളും തരംഗമായി മാറിയിരുന്നു. വിജയുടെ നിരവധി സിനിമകള്‍ക്കായി പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് റഹ്മാന്‍. മെലഡി ഗാനങ്ങളും ഫാസ്റ്റ് സോംഗ്‌സും അടക്കം ഈ കൂട്ടുകെട്ടില്‍ ആരാധകര്‍ ഏറ്റെടുത്തു. ഏറ്റവുമൊടുവിലായി ബിഗില്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രത്തിന് വേണ്ടിയാണ് റഹ്മാന്‍ പാട്ടുകള്‍ ഒരുക്കിയത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തില ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദളപതി വിജയുടെ അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിനും ഏആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. 2007ല്‍…

Read More

കൊവിഡിന് ശേഷം ലോകം ഒരിക്കലും പഴയ പോലെയായിരിക്കില്ലെന്ന് പ്രധാനമന്ത്രി

രാജ്യം കൊവിഡ് സാഹചര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മാത്രമല്ല, മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. കൊവിഡിന് ശേഷം ലോകം പഴയ പോലെയായിരിക്കില്ല. വാക്‌സിൻ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാംതരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.08 ലക്ഷം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4157 പേർ മരിക്കുകയും ചെയ്തു.

Read More

ഇസ്രയേലിനൊപ്പമെന്ന് വ്യക്തമാക്കി ഇന്ത്യ; ഹമാസ് ചെയ്തത് ക്രൂരം

  ന്യൂഡല്‍ഹി: ഇസ്രയേലിനൊപ്പമെന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യ ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഹമാസ് ഇസ്രയേലില്‍ നടത്തിയ റോക്കറ്റ് ആക്രമണങ്ങളെ ഇന്ത്യ രൂക്ഷമായി അപലപിച്ചു. ‘ഗാസയുടെ ആക്രമണം നിരവധി സാധാരണക്കാരുടെ മരണത്തിനും നാശത്തിനും കാരണമായി. ഇസ്രയേലിന്റെ തിരിച്ചുള്ള ആക്രമണത്തിലും നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യക്കാരടക്കമുളള നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായി വിലപിക്കുന്നതായും’ ഇന്ത്യ അറിയിച്ചു. ഇസ്രയേലും പാലസ്തീനും തമ്മില്‍ നേരിട്ടുളള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് അനുയോജ്യമായ നടപടികള്‍ എല്ലാ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അതിനുള്ള…

Read More

കൊട്ടാരക്കരയിൽ വാഹനപകടത്തിൽ വയനാട്ടിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പരിക്കേറ്റു.

കൽപ്പറ്റ: കൊട്ടാരക്കരയിൽ വാഹനപകടത്തിൽ വയനാട്ടിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പരിക്കേറ്റു. പനമരം ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ആർ.മണികണ്ഠ (53) നാണ് വാഹനാപകടത്തിൽ മരിച്ചത്. . ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കൊട്ടാരക്കരക്ക് സമീപം മണികണ്ഠൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം. മൂന്ന് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സഹപ്രവർത്തകനായ വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുധീഷിൻ്റെ പിതാവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കൊട്ടാരക്കരയിലേക്ക് പോയതായിരുന്നു. സുധീഷിനെ കൂടാതെ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്ന് പവന് 400 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ആറ് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 400 രൂപയുടെ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി ഗ്രാമിന് 50 രൂപ വർധിച്ച് 4610 രൂപയായി. മെയ് 20 മുതൽ 25 വരെ 36,480 രൂപയിൽ തുടരുകയായിരുന്നു സ്വർണവില. ആഗോളവിപണിയിൽ സ്‌പോട്ട്‌ഗോൾഡ് ഔൺസിന് 1900 ഡോളർ നിലവാരത്തിലേക്കുയർന്നു. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,049 രൂപയായി. വെള്ളിവിലയിലും വർധനവുണ്ടായിട്ടുണ്ട്.

Read More

24 മണിക്കൂറിനിടെ 2.08 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4157 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4157 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,71,57,795 ആയി 2,95,955 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതിനോടകം 2,43,50,816 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതിനോടകം 3,11,388 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 24,95,591 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 20.06 കോടി പേർ കൊവിഡ്…

Read More