Headlines

Webdesk

കേരളത്തിൽ ഇന്ന് 28,798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 28,798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂർ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂർ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസർഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

വയനാട് ‍ജില്ലയില് 373 പേര്‍ക്ക് കൂടി കോവിഡ്;372 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.97

  വയനാട് ജില്ലയില്‍ ഇന്ന് (26.05.21) 373 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 372 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.97 ആണ്. 363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56752 ആയി. 49456 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6716 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി 39 പേർ,…

Read More

വയനാടിന്റെ ചുമതല മന്ത്രി പി എ മുഹമ്മദ് റിയാസിന്

വയനാട് ജില്ലയുടെ ചുമതല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കി. മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളില്‍ പരിഗണന നല്‍കുന്നതിനു വേണ്ടിയാണ് പ്രത്യേക ചുമതല നല്‍കുന്നതിന് മന്ത്രിസഭ തീരുമാനിച്ചത്. കാസര്‍ഗോഡ് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവര്‍കോവിലിനാണ്.ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയും റിയാസ് നിർവഹിക്കും.  

Read More

വയനാട്ടിൽ പുതിയ മൈക്രോ കണ്ടൈന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (താഴെ പേര്യ) കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കിയും പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ല്‍പെട്ട അത്തിമൂല കോളനി പ്രദേശം മൈക്രോ കണ്ടെയന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 250 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലിവലുള്ളത്.

Read More

അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികൾ: ലക്ഷദ്വീപിൽ നാളെ സർവകക്ഷി യോഗം

ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ നാളെ സർവകക്ഷി യോഗം. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കോൺഗ്രസ്, ബിജെപി, എൻസിപി പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും ഓൺലൈനായാണ് യോഗം ചേരുക. അതേസമയം സർക്കാർ സംവിധാനങ്ങൾ പങ്കെടുക്കുന്നില്ല. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയരുന്ന പ്രക്ഷോഭം ചർച്ച ചെയ്യുന്നതിനായാണ് യോഗം. അതേസമയം തന്റെ വികല നയങ്ങൾ തുടരുമെന്നാണ് ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അറിയിച്ചത്. പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കില്ലെന്നും…

Read More

ഒ എൻ വി സാഹിത്യ പുരസ്‌കാരം തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്

ഒ എൻ വി സാഹിത്യ പുരസ്‌കാരം തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത് കഴിഞ്ഞ വർഷം ഡോ. എം ലീലാവതിയാണ് ഒഎൻവി പുരസ്‌കാരം നേടിയത്. നാൽപത് വർഷത്തിലേറെയായി ചലചിത്ര ഗാനരചനയിൽ സജീവമാണ് വൈരമുത്തു. 2003ൽ അദ്ദേഹത്തിന് പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

Read More

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാലക്കാട്ടെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവെച്ചു. രാജിക്കത്ത് നേതൃത്വത്തിന് കൈമാറിയതായി ശ്രീകണ്ഠൻ അറിയിച്ചു. മറ്റ് ജില്ലകളിലും നേതൃത്വം മാറുമെന്നാണ് സൂചന നേരത്തെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെച്ചിരുന്നു. വി വി പ്രകാശിന്റെ മരണത്തോടെ മലപ്പുറത്തും ഡിസിസി പ്രസിഡന്റില്ലാത്ത സ്ഥിതിയാണ്. എറണാകുളത്ത് ടിജെ വിനോജ് എംഎൽഎക്ക് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയാണുള്ളത്. ഇതോടെ പേരിനെങ്കിലും പുനഃസംഘടന നടത്താനുള്ള…

Read More

തോല്‍പ്പെട്ടിയില്‍ കാട്ടാനയിറങ്ങി; പശുവിനെ കൊന്നു; വീടിന്റെ ഒരു ഭാഗം തകര്‍ത്തു

തോല്‍പ്പെട്ടി നരിക്കല്‍ പീവീസ് എസ്‌റ്റേറ്റില്‍ വീടിനുനേരെ കാട്ടാന ആക്രമണം. എസ്‌റ്റേറ്റിലെ ജീവനക്കാരി താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നു. പ്രദേശത്തെ വലഞ്ഞിപ്പിലാക്കല്‍ വീട്ടില്‍ സൈദലവിയുടെ മൂന്നു വയസ്സ് പ്രായമുള്ള പശുവിനെയും കാട്ടാന കൊന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. ചക്ക സീസണില്‍ ഈ ആന ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിര സാന്നിധ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു….

Read More

ദുരിതപൂരിതമായ 20 ദിവസം, ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ വീട്ടിലേക്ക് മടങ്ങുന്നു: നടന്‍ കൈലാസ് നാഥ്

ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിന് പിന്നാലെ നടന്‍ കൈലാസ് നാഥ് വീട്ടിലേക്ക് മടങ്ങി. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിച്ച് ചികിത്സയിലായിരുന്നു കൈലാസ് നാഥ്. അസുഖം ഭേദമായതായി വീട്ടിലേക്ക് മടങ്ങിയ വിവരം കൈലാസിന്റെ സുഹൃത്ത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നടന്‍ സജിന്‍ ആയിരുന്നു ആദ്യം കൈലാസിന്റെ അവസ്ഥ പങ്കുവച്ച് രംഗത്തെത്തിയത്. നടന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും സജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കൈലാസ് പറഞ്ഞ വാക്കുകള്‍ കുറിച്ചാണ് സുരേഷ് കുമാറിന്റെ…

Read More

യോഗ പരിശീലകൻ രാംദേവിന് ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐഎംഎ

യോഗ പരിശീലകൻ രാംദേവിന് ഐഎംഎ ഉത്തരാഖണ്ഡ് യൂനിറ്റ് ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു. അലോപതി ചികിത്സക്കെതിരെയും ഡോക്ടർമാർക്കെതിരെയും സ്വയംപ്രഖ്യാപിത സിദ്ധൻ കൂടിയായ ഇയാൾ വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണിത്. 15 ദിവസത്തിനുള്ളിൽ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ആയിരം കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പരാമർശം വിവാദമായതിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പരാമർശം പിൻവലിക്കാൻ രാംദേവിനോട് ആവശ്യപ്പെട്ടിരുന്നു. പരാമർശം പിൻവലിച്ചെങ്കിലും മാപ്പ് പറയാൻ യോഗ പരിശീലകൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ഐഎംഎ ഇയാൾക്കെതിരെ…

Read More