Headlines

Webdesk

കേന്ദ്രത്തിന്റെ പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് വാട്‌സാപ്പ് ഹർജിയിൽ പറയുന്നു. തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ കൊണ്ടുവരാൻ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന മാർഗരേഖ നടപ്പാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സാവകാശമാണ് നൽകിയിരുന്നത്. ഇത്…

Read More

കേന്ദ്രത്തിന്റെ പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്

  സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് വാട്‌സാപ്പ് ഹർജിയിൽ പറയുന്നു. തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ കൊണ്ടുവരാൻ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന മാർഗരേഖ നടപ്പാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സാവകാശമാണ് നൽകിയിരുന്നത്….

Read More

യാസ് ചുഴലിക്കാറ്റ്; തിരുവനന്തപുരത്ത് കനത്ത മഴ

  തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത 3 മണിക്കൂറില്‍ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 9 ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട,…

Read More

സി.ബി.ഐ ഡയറക്ടറെ നിയമിച്ചുള്ള ഉത്തരവായി; സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് പുതിയ ഡയറക്ടർ

  ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിച്ചുള്ള ഉത്തരവായി. സി.ഐ.എസ്.എഫ് മേധാവിയായ സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് സി.ബി.ഐ ഡയറക്ടർ. രണ്ടു വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. മഹാരാഷ്ട്ര കേഡറില്‍ നിന്നുള്ള 1985 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുബോധ് കുമാർ. പുതിയ ഡയറക്ടറെ നിശ്ചയിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നിരുന്നു.

Read More

അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

  ലക്ഷദ്വീപിലെ ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്ററുടെ വികലവും ജനവിരുദ്ധവുമായ നടപടികൾ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപിയിൽ കൂട്ടരാജി. ദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്കാണ് രാജിക്കത്ത് നൽകിയത് എം മുത്തുക്കോയ, ബി ഷുക്കൂർ, പി പി മുഹമ്മദ്, എംഐ മൊഹമ്മദ്, പി പി ജംഹാർ, അൻവർ ഹുസൈൻ, എൻ അഫ്‌സൽ, എൻ റമീസ് തുടങ്ങിയ നേതാക്കളാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. അഡ്മിനിസ്‌ട്രേഷന്റെ തീരുമാനങ്ങൾ ദ്വീപിന്റെ സമാധാനത്തിന് ഹാനികരമായതിനാലാണ് രാജിയെന്ന് ഇവർ പറയുന്നു.

Read More

യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും; സംസ്ഥാനത്തും മഴ ശക്തമാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

  ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഒഡീഷയിലെ ദമ്ര-ബാലസോർ സമീപത്ത് കൂടി മണിക്കൂറിൽ 130 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് യാസ് കരയിലേക്ക് പ്രവേശിക്കുക. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറിൽ 290 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ നിന്ന് 11 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ബംഗാളിൽ ഒമ്പത് ലക്ഷം പേരെയും ഒഡീഷയിൽ രണ്ട് ലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക്…

Read More

പൂന്തുറയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; അഞ്ച് പേരെ രക്ഷപ്പെടുത്തി, ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു

  പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട ആറ് പേരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാല് പേരെ കോസ്റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരയ്‌ക്കെത്തി കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാന്‍ ഇന്ത്യ

  ന്യൂഡല്‍ഹി: മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ. മാലിദ്വീപിലെ അദ്ദു നഗരത്തിലാണ് ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുറക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് കോണ്‍സുലേറ്റ് ആരംഭിക്കാനുള്ള അംഗീകാരം നല്‍കിയത്. മാലിദ്വീപില്‍ ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കോണ്‍സുലേറ്റ് നിര്‍മ്മാണം സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദ്വീപ് രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം നിലവില്‍…

Read More

ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വൻ തീപിടിത്തം

  വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ തീപിടിത്തം. ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ എണ്ണശുദ്ധീകരണശാലയുടെ മൂന്നാം യൂണിറ്റിലാണ് വന്‍ അഗ്നി ബാധ ഉണ്ടായത്. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. പ്ലാന്റില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ലെന്ന് ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഗ്നി ബാധ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍…

Read More

മലപ്പുറത്ത് ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമ നടപടിക്കൊപ്പം കൊവിഡ് പരിശോധനയും

  മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും. പരിശോധനയിൽ രോഗബാധ കണ്ടെത്തിയാൽ ഇവരെ സർക്കാർ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റും. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്് സെന്ററുകളിലേക്ക് മാറ്റും.നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിന് മുന്നിൽ സ്റ്റിക്കർ പതിപ്പിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

Read More