Headlines

Webdesk

ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം: ശൈലജ ടീച്ചർ

  നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. സ്വാർഥ താത്പര്യം ഒരു ജനതയിലാകെ അടിച്ചേൽപ്പിക്കാനുള്ള വർഗീയവാദപരമായ ആശയത്തിന്റെ പ്രതിഫലനമാണ് ലക്ഷദ്വീപിലെ സംഭവങ്ങളെന്നും ശൈലജ ടീച്ചർ പറഞ്ഞു

Read More

ലക്ഷദ്വീപിനെ കാവിവത്കരിക്കാൻ ശ്രമം; പ്രഫുൽ പട്ടേൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് മുല്ലപ്പള്ളി

  ലക്ഷദ്വീപിനെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഫാസ്റ്റിസ് തേർവാഴ്ച അവസാനിപ്പിക്കാനും ഇയാളെ തിരികെ വിളിച്ച് ദ്വീപിൽ സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ലക്ഷദ്വീപ് ജനതയെ പിറന്ന മണ്ണിൽ രണ്ടാംനിര പൗരൻമാരാക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലീം സഹോദരൻമാർ താമസിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളെ കാവിവത്കരിക്കാനാണ് പ്രഫുൽ പട്ടേലിന്റെ നീക്കം. തങ്ങളുടേതായ സാംസ്‌കാരിക തനിമ നിലനിർത്തി ജീവിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളിലെ ജനതക്ക് മേൽ തടവറ തീർക്കുകയാണ് കേന്ദ്രസർക്കാർ…

Read More

ആവശ്യം വന്നപ്പോൾ സമീപിച്ചു, പിന്നെ തള്ളിപ്പറയുന്നു: വി ഡി സതീശനെതിരെ എൻ എസ് എസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മത സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ പ്രതിപക്ഷ നേതാവ് വിമർശിക്കുന്നു. കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും സൊസൈറ്റി ജനറൽ സെക്രട്ടറി ചോദിച്ചു പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസിയാണ്. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയണം. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത സാമുദായിക സംഘടനകൾക്കുണ്ടെന്ന് സുകുമാരൻ പറഞ്ഞു…

Read More

സഭയുടെ പൊതുശബ്ദമാകാൻ സാധിക്കട്ടെ; എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയെ നയിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് രാജേഷിന് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം. ബി രാജേഷിന് ആശംസകൾ നേരുന്നു. രാഷ്ട്രീയ പ്രവർത്തകൻ, ലോകസഭാ സാമാജികൻ, പ്രഭാഷകൻ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം ബി രാജേഷ് ഇതിനു മുൻപ്…

Read More

ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻ ദേവ് കസ്റ്റഡിയിൽ

  ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ഉണ്ണി പി രാജൻ ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കായിക അധ്യാപികയായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്തതിന് പിന്നിൽ ഉണ്ണിയുടെയും കുടുംബത്തിന്റെയും പീഡനമാണെന്ന് പ്രിയങ്കയുടെ കുടുംബം പരാതി നൽകിയിരുന്നു ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. കൊവിഡ് പോസിറ്റിവായതോടെയാണ് ഉണ്ണിയെ കസ്റ്റഡിയിലെടുക്കാൻ വൈകിയത്. ഇപ്പോൾ കൊവിഡ് നെഗറ്റീവാകുകയും ക്വാറന്റൈൻ സമയം കഴിയുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും….

Read More

ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലമാറ്റം ഹൈക്കോടതി തടഞ്ഞു

  ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൽ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. കോടതി ചുമതലകളിൽ നിന്ന് നീക്കി സർക്കാർ ജോലികളിൽ നിയോഗിച്ചതാണ് ഹൈക്കോടതി തടഞ്ഞത്. ബിജെപി നേതാവായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്റെ ജനവിരുദ്ധ ഭരണപരിഷ്‌കാരത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ നടപടിയും.

Read More

കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിക്കില്ല; പദവിയുടെ അന്തസ്സും ഔചിത്യവും പാലിക്കും: സ്പീക്കർ എംബി രാജേഷ്

  കക്ഷി ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്നതിലും ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും ഉയർത്തുന്നതിനുമുള്ള പൂർണ സ്വാതന്ത്ര്യം നൽകുന്നതിനും സ്പീക്കർ എന്ന നിലയിൽ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് എം ബി രാജേഷ്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന മാധ്യമങ്ങളിൽ വന്ന വാർത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങൾ നൽകുമ്പോൾ പ്രതിപക്ഷ നേതാവിനുണ്ടായ ആശങ്ക മറ്റ് പലർക്കുമുണ്ടായിക്കാണും. യഥാർഥത്തിൽ പറഞ്ഞത് കക്ഷി രാഷ്ട്രീയം പറയുമെന്നല്ല….

Read More

രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പരാമർശം വേദനിപ്പിച്ചു; പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരും: വി ഡി സതീശൻ

  സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കർ എം ബി രാജേഷിന്റെ പരാമർശം വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എം ബി രാജേഷിന് ആശംസ അർപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് പ്രതികരിക്കേണ്ടി വരും. അത് സഭാ പ്രവർത്തനത്തിന് തടസ്സമാകും. അതിനാൽ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സ്പീക്കർ ഒഴിവാക്കണം. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ സഹകരണം സഭാനാഥനായ അങ്ങയിൽ നിന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ട്. കഴിവും…

Read More

കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെ; 24 മണിക്കൂറിനിടെ 3511 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തുന്നത്. ഇതിന് മുമ്പ് ഏപ്രിൽ 14നാണ് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്തത് 24 മണിക്കൂറിനിടെ 3511 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 2,69,48,874 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,07,231 പേർ രോഗബാധിതരായി മരിച്ചു. നിലവിൽ 25,86,782 പേരാണ് ചികിത്സയിൽ കഴിയുന്നത് കഴിഞ്ഞ…

Read More

മുട്ടായി പോലെ മധുരമുള്ള ആളുകളോട് എങ്ങനെ ക്രൂരത കാണിക്കാനാകുന്നു; ലക്ഷദ്വീപിന് പിന്തുണയുമായി സിതാര

  ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്ററുടെ വികലമായ നയങ്ങളിൽ പൊറുതിമുട്ടിയ ലക്ഷദ്വീപ് വാസികൾക്ക് പിന്തുണയുമായി ഗായിക സിതാര. ലോകമാകെ ഒരു വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാൻ സാധിക്കുന്നതെന്ന് സിതാര ചോദിച്ചു. ഫേസ്ബുക്ക് വഴിയാണ് സിതാരയുടെ പ്രതികരണം ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാൽ അവർക്ക് കേരളമാണ്! ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ…

Read More