Headlines

Webdesk

സ്വകാര്യതാ നയം; കേന്ദ്രസര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി വാട്‌സ് ആപ്പ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്‌സ് ആപ്പ് അറിയിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം വാട്‌സ് ആപ്പിന് നോട്ടീസ് അയച്ചിരുന്നു. മെയ് 15ഓടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അക്കൗണ്ടുകള്‍ ക്രമേണ റദ്ദാക്കും എന്നാണ് വാട്ട്‌സ് ആപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കി കൊണ്ടിരിക്കാനും കാലാകാലങ്ങളില്‍ അവരെ ഇക്കാര്യം…

Read More

ലക്ഷദ്വീപില്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ലക്ഷദ്വീപില്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്നും, തീര്‍ത്തും അപലപനീയമായ ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്നും അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവുമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും ലക്ഷദ്വീപിനെതിരായ നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലക്ഷദ്വീപിലെ ജനങ്ങളും കേരളീയരുമായുള്ള പരസ്പര സഹകരണം തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നതായാണ് വാര്‍ത്തകളില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; മലഞ്ചരക്ക് കടകള്‍ക്ക് നിശ്ചിത ദിവസം തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് മലഞ്ചരക്ക് കടകള്‍ തുറക്കാന്‍ അനുമതി. മലഞ്ചരക്ക് കടകള്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ആഴ്ചയില്‍ രണ്ട് ദിവസവും മറ്റ് ജില്ലകളില്‍ ഒരു ദിവസവും തുറക്കാന്‍ അനുവദിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. റബ്ബര്‍ തോട്ടങ്ങളിലേക്ക് റെയിന്‍ ഗാര്‍ഡ് വാങ്ങണമെങ്കില്‍ അതിന് ആവശ്യമായ കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കും. ലോക്ക് ഡൗണില്‍…

Read More

രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ സഹായിച്ചു; മരണസംഖ്യ കുറയാൻ സമയമെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാൻ ലോക്ക്ഡൗൺ സഹായിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് ദിവസം മുൻപ് കൊവിഡ് രോഗികളിൽ 91 ശതമാനം പേരെ വീടുകളിലും അവശേഷിച്ചവരെ ആശുപത്രികളിലുമാണ് ചികിത്സിച്ചത്. ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14 ശതമാനമാണെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഒൻപത് ദിവസം പിന്നിട്ടു. രോഗികളുടെ എണ്ണത്തിലും ടിപിആറിലും…

Read More

സഭാ നാഥനാകാൻ എം ബി രാജേഷ്; സഭയിൽ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്

പതിനഞ്ചാം കേരളാ നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. തൃത്താലയിൽ നിന്നുള്ള എം ബി രാജേഷ് സ്പീക്കറാകുമെന്ന് ഉറപ്പാണ്. പി സി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. സ്പീക്കർ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകാതിരിക്കുന്നതിനായാണ് യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയത്. 99 അംഗങ്ങളുള്ള ഇടതുപക്ഷത്തിന്റെ സ്പീക്കറെ പരാജയപ്പെടുത്താനുള്ള കഴിവ് ഇല്ലെങ്കിലും സ്ഥാനാർഥിയെ നിർത്താൻ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിലാണ് വോട്ട് ചെയ്യേണ്ടത്. പതിനൊന്നരയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

Read More

സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നു; കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി: മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സീനേഷന് വേണ്ട വാക്‌സീൻ നൽകേണ്ടത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ആഗോള ടെണ്ടർ വാക്‌സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ വിളിച്ചത്. ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഓരോ…

Read More

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു; അനുശോചിച്ച് മേയര്‍

  തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. നാടക പ്രവര്‍ത്തകന്‍, കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചുവേളി സ്വദേശിയായ…

Read More

സിപിഐ(എം) ലോക്കൽ കമ്മിറ്റി കമ്മ്യുണിറ്റി കിച്ചണിലേക്ക് അരി നൽകി

അമ്പലവയൽ പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് സിപിഐ(എം) അമ്പലവയൽ ലോക്കൽ കമ്മിറ്റി അരി നൽകി. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ ഷമീർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ രാജൻ, അനിൽ പ്രമോദ്, അനീഷ് ബി നായർ, ഇ കെ ജോണി, പി വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Read More

രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ: കൊവിഡ് പ്രതിരോധത്തിന് ബിസിസിഐയുടെ സഹായം

കൊവിഡ് പ്രതിരോധത്തിന് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു. വരും മാസങ്ങളിൽ തന്നെ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കും. ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.

Read More

കമ്മ്യുണിറ്റി കിച്ചണ് കൈത്താങ്ങായി സിഐടിയു

അമ്പലവയൽ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിറ്റി കിച്ചണിലേക്ക് അരി അടക്കമുള്ള സാധനങ്ങൾ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ യൂണിയൻ നേതാക്കളായ എ രാജൻ, ഇ കെ ജോണി, അനീഷ് ബി നായർ, യു എ ഷിഹാബ്, എ ജി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Read More