ലക്ഷദ്വീപില്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ലക്ഷദ്വീപില്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്നും, തീര്‍ത്തും അപലപനീയമായ ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്നും അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവുമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും ലക്ഷദ്വീപിനെതിരായ നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലക്ഷദ്വീപിലെ ജനങ്ങളും കേരളീയരുമായുള്ള പരസ്പര സഹകരണം തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നതായാണ് വാര്‍ത്തകളില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകള്‍ തീര്‍ത്തും അപലപനീയമാണെന്നും ഇത്തരം നീക്കങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണം എന്നുതന്നെയാണ് അഭിപ്രായമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.