കുതിച്ചുയര്‍ന്ന് കേരളത്തിലെ കോവിഡ് മരണനിരക്ക്; തുടര്‍ച്ചയായ ആറാം ദിവസവും മരണസംഖ്യ മൂന്നക്കം കടന്നു
തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടന്നു. 24 മണിക്കൂറിനിടെ 196 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും കേരളത്തിലെ പ്രതിദിന മരണം 100 കടന്നിരുന്നു. 19-ാം തീയതി 112 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെങ്കില്‍ തൊട്ടടുത്ത ദിവസം ഇത് 128 ആയി ഉയര്‍ന്നിരുന്നു. 21-ാം തീയതി 142 പേരും 22-ാം തീയതി 176 പേരും കോവിഡ് ബാധിച്ച് മരിച്ചു….
