ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിന്റെ കുട്ടികളിലുള്ള പരീക്ഷണം ജൂണിൽ ആരംഭിക്കും. രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിലാണ് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുക. കുട്ടികൾക്കിടയിൽ വാക്‌സിൻ പരീക്ഷണം നടത്തുന്നതിന് ഈ മാസമാദ്യം ഭാരത് ബയോടെക്കിന് അനുവാദം ലഭിച്ചിരുന്നു
ജൂണിൽ ആരംഭിക്കുന്ന പരീക്ഷണം ജൂലൈ മധ്യത്തോടെ പൂർത്തിയാകും. ഡൽഹി എയിംസ്, പട്‌ന എയിംസ്, മെഡിട്രീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നാഗ്പൂർ അടക്കം വിവിധ ഇടങ്ങളിലെ 525 കുട്ടികളിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ് നൽകി 28 ദിവസങ്ങൾക്ക് ശേഷമാകും രണ്ടാമത്തെ ഡോസ് നൽകുക