Headlines

Webdesk

ഡോക്ടർക്ക് മർദനം: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

  ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിലാണ് കേസ്. സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയാണ് കഞിക്കുഴി പോലീസ് കേസെടുത്തത് ആശുപത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ഡോക്ടർ ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമായത്. സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദനമേറ്റത്. അതേസമയം ഡോക്ടർ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തെന്ന് സന്തോഷും ബന്ധുക്കളും പറയുന്നു

Read More

വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്കും വാക്‌സിനേഷന് മുൻഗണന; ഉത്തരവിറങ്ങി

സംസ്ഥാനത്ത് 18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെ കൂടി ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറപ്പെവിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. ഇതടക്കം 11 വിഭാഗങ്ങളെ കൂടി വാക്‌സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗത്തിലെ ഫീൽഡ് സ്റ്റാഫ്, എഫ് സി ഐയുടെ ഫീൽഡ് സ്റ്റാഫ്, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലെ ഫീൽഡ്…

Read More

ഈ ഭക്ഷണങ്ങള്‍ എല്ലാം അധികമായാല്‍ ആരോഗ്യത്തിന് ഹാനീഹരം

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് ചില്ലറയല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ എന്ത് ഭക്ഷണം കഴിക്കണം എന്ത് ഭക്ഷണം കഴിക്കരുത് എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എത്രയൊക്കെ ആരോഗ്യം തരുന്ന ഭക്ഷണമാണെങ്കില്‍ പോലും അമിതമായി കഴിക്കരുത് എന്നുള്ളതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ള ഏതൊരു ഭക്ഷണത്തെയും വിശേഷിപ്പിക്കാന്‍ സൂപ്പര്‍ഫുഡ് എന്ന പദം ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ഉയര്‍ന്ന പോഷകങ്ങളും കലോറിയും കുറഞ്ഞ ഭക്ഷണമാണെങ്കില്‍. എന്നാല്‍ ഇവ അധികം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്….

Read More

യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; നാളെ വൈകുന്നേരത്തോടെ കര തൊടും, അതീവ ജാഗ്രത

യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെ വൈകുന്നേരത്തോടെ യാസ് കര തൊടുമെന്നാണ് പ്രവചനം. 185 കിലോമീറ്റർ വേഗതയിലാകും യാസ് കരയിൽ വീശുക. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലാകും യാസ് അപകടം വിതയ്ക്കുക. ഒഡീഷയിൽ തീരദേശ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടി സമയബന്ധിതമായി…

Read More

യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; നാളെ വൈകുന്നേരത്തോടെ കര തൊടും, അതീവ ജാഗ്രത

  യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെ വൈകുന്നേരത്തോടെ യാസ് കര തൊടുമെന്നാണ് പ്രവചനം. 185 കിലോമീറ്റർ വേഗതയിലാകും യാസ് കരയിൽ വീശുക. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലാകും യാസ് അപകടം വിതയ്ക്കുക. ഒഡീഷയിൽ തീരദേശ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടി…

Read More

മൂന്നരലക്ഷം ഡോസ് വാക്‌സിൻ തിരുവനന്തപുരത്തെത്തി; ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

  തിരുവനന്തപുരം:സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിൻ കൂടി തിരുവനന്തപുരത്ത് എത്തി. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് വാക്‌സിൻ . മേഖലാ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിൻ ഇന്ന് മറ്റ് ജില്ലകളിലേക്ക് കൈമാറും. തിരുവനന്തപുരത്ത് ഇന്ന് 98 കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് ഉണ്ടാകും. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ കൂടുതല്‍ കേന്ദ്രങ്ങളിലും വാക്‌സിൻ നല്‍കാനാകും. ക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം ജില്ലകളിലും കുത്തിവയ്പ്പ് നിലച്ചിരുന്നു.  

Read More

പതിനഞ്ചാം കേരളാ നിയമസഭയുടെ നാഥനായി എംബി രാജേഷിനെ തെരഞ്ഞെടുത്തു

  പതിനഞ്ചാം കേരള നിയമസഭയുടെ അധ്യക്ഷനായി എം ബി രാജേഷിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി പി സി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു കേരളത്തിന്റെ 23ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്. തൃത്താലയിൽ നിന്നുള്ള അംഗമാണ് അദ്ദേഹം. ഇന്ന് രാവിലെ 9 മണിയോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. പത്ത് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി പ്രോടേം സ്പീക്കറായ പിടിഎ റഹീം ഫലം പ്രഖ്യാപിക്കുകയായിരുന്നു.

Read More

മുംബൈ ബാർജ് അപകടം: 86 മൃതദേഹങ്ങളും കണ്ടെത്തി; മരിച്ച മലയാളികളുടെ എണ്ണം എട്ടായി

  മുംബൈ തീരത്ത് മുങ്ങിയ ബാർജിലെയും ടഗ് ബോട്ടിലെയും മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തി. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി നാവികസേന അറിയിച്ചു. ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെ അപകടത്തിൽ ആകെ മരിച്ച മലയാളികളുടെ എണ്ണം എട്ടായി 86 മൃതദേങ്ങളിൽ പലതും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ട ബാർജിൽ 262 ജീവനക്കാരും ടഗിൽ 13 ജീവനക്കാരുമാണുണ്ടായിരുന്നത്. ഇരുപതിലേറെ മലയാളികളെ രക്ഷപ്പെടുത്തിയിരുന്നു. ആകെ 188 പേരെയാണ് നാവിക സേന രക്ഷപ്പെടുത്തിയത്.

Read More

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് ഐടി മന്ത്രാലയം

  ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. കേന്ദ്രം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കാണിച്ച് ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പേരില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍…

Read More

സ്വകാര്യതാ നയം; കേന്ദ്രസര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി വാട്‌സ് ആപ്പ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്‌സ് ആപ്പ് അറിയിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം വാട്‌സ് ആപ്പിന് നോട്ടീസ് അയച്ചിരുന്നു. മെയ് 15ഓടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അക്കൗണ്ടുകള്‍ ക്രമേണ റദ്ദാക്കും എന്നാണ് വാട്ട്‌സ് ആപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കി കൊണ്ടിരിക്കാനും കാലാകാലങ്ങളില്‍ അവരെ ഇക്കാര്യം…

Read More