തിരുവനന്തപുരം:സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിൻ കൂടി തിരുവനന്തപുരത്ത് എത്തി. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് വാക്‌സിൻ . മേഖലാ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിൻ ഇന്ന് മറ്റ് ജില്ലകളിലേക്ക് കൈമാറും.
തിരുവനന്തപുരത്ത് ഇന്ന് 98 കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് ഉണ്ടാകും. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ കൂടുതല്‍ കേന്ദ്രങ്ങളിലും വാക്‌സിൻ നല്‍കാനാകും. ക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം ജില്ലകളിലും കുത്തിവയ്പ്പ് നിലച്ചിരുന്നു.