പതിനഞ്ചാം കേരളാ നിയമസഭയുടെ നാഥനായി എംബി രാജേഷിനെ തെരഞ്ഞെടുത്തു

 

പതിനഞ്ചാം കേരള നിയമസഭയുടെ അധ്യക്ഷനായി എം ബി രാജേഷിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി പി സി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു

കേരളത്തിന്റെ 23ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്. തൃത്താലയിൽ നിന്നുള്ള അംഗമാണ് അദ്ദേഹം. ഇന്ന് രാവിലെ 9 മണിയോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. പത്ത് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി പ്രോടേം സ്പീക്കറായ പിടിഎ റഹീം ഫലം പ്രഖ്യാപിക്കുകയായിരുന്നു.