Headlines

Webdesk

മയക്കുമരുന്ന് കച്ചവടം: മുംബൈയിൽ 75കാരി അറസ്റ്റിൽ, 1.2 കോടി രൂപയുടെ ഹാഷിഷും പിടിച്ചെടുത്തു

  മയക്കുമരുന്ന് കച്ചവടം നടത്തിയെന്ന് സംശയിക്കുന്ന 75 കാരിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജോഹരാബി ഷെയ്ക്കാണ് അറസ്റ്റിലായത്. മുംബൈയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ ഇവർ മയക്കുമരുന്ന് വിതരണ ശൃംഖല നടത്തിയിരുന്നതായാണ് റിപ്പോർട്ട്. ഇവരുടെയും കൂട്ടാളികളുടെയും പക്കൽ നിന്നും 1.2 കോടിയുടെ ഹാഷിഷും കണ്ടെടുത്തിട്ടുണ്ട്. പന്തുകളുടെ രൂപത്തിലാണ് ഇവർ ഹാഷിഷ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബാന്ദ്രയിലെ വാട്ടർഫീൽഡ് റോഡിൽ ഹാഷിഷ് കൈമാറ്റം ചെയ്യുന്നുണ്ടെന്ന് മുംബൈ ക്രൈബ്രാഞ്ചിന് ശനിയാഴ്ച വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ…

Read More

ആലപ്പുഴയിൽ രണ്ട് പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കുടിച്ചതെന്ന് സംശയം

  ആലപ്പുഴയിൽ സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ സ്വദേശി ബൈജു(50), ചാവടി കൈതവളപ്പിൽ സ്റ്റീഫൻ(46) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും അവരവരുടെ വീടുകളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്ന് സാനിറ്റൈസറും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. സാനിറ്റൈസർ കുടിച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നു. സീഫുഡ് കമ്പനി ഡ്രൈവറാമ് ബൈജു. സ്റ്റീഫൻ കൂലിപ്പണിക്കാരനാണ്‌

Read More

കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് എകെഎം അഷ്‌റഫ്; കാപ്പനും കുഴൽനാടനും ഇംഗ്ലീഷിൽ, രാജ തമിഴിൽ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ ഒന്നാം ദിവസം അവസാനിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടന്നത്. ഇതിന് ശേഷം സഭ പിരിഞ്ഞു. നാളെ രാവിലെ 9 മണിക്ക് സഭ വീണ്ടും സമ്മേളിക്കും. ഭാഷാ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു എംഎൽഎമാരുടെ സത്യപ്രതിജ്ഞ മഞ്ചേശ്വരം എംഎൽഎയായ എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചൊല്ലിയത് കന്നഡയിലാണ്. ദേവികുളത്ത് നിന്നുള്ള എംഎൽഎയായ എ രാജ തമിഴിലും സത്യപ്രതിജ്ഞ ചൊല്ലി പാലാ എംഎൽഎ മാണി സി കാപ്പനും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ…

Read More

കോംഗോ അഗ്നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ നടന്ന അഗ്നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ലാവ നഗരത്തിലേക്ക് ഒഴുകിത്തുടങ്ങിയതോടെ ആളുകൾ ജീവരക്ഷാർഥം പലായനം ആരംഭിച്ചുവെങ്കിലും പലരും ഇതിൽ കുടുങ്ങുകയായിരുന്നു ഔദ്യോഗിക മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആളുകൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാതിരുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും സ്‌ഫോടനത്തിൽ തകർന്നു. 2002ൽ ഇതേ പർവതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകർന്നതിനെ തുടർന്ന് 250 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം…

Read More

സമൂഹ അടുക്കളയിലേക്ക് ഡിവൈഎഫ്ഐ യുടെ കൈത്താങ്ങ്

  അമ്പലവയൽ: അമ്പലവയൽ ഗ്രാമ പഞ്ചയത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഡിവൈഎഫ്ഐ അമ്പലവയൽ മേഖല കമ്മിറ്റി 800 കിലോ പച്ചക്കറികൾ നൽകി. ഡിവൈഎഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. കെ ജി സുധീഷ് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ ഷമീറിന് കൈമാറി. ഡിവൈഎഫ്ഐ അമ്പലവയൽ മേഖല സെക്രട്ടറി ഷാനിബ്, പ്രസിഡന്റ്‌ ഷിയാദ്, ജസീല, ജിനീഷ്, അനൂപ് എന്നിവർ പങ്കെടുത്തു.

Read More

സഭയിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെ കെ രമ

  പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി വടകരയിൽ നിന്നുള്ള എംഎൽഎ കെകെ രമ. 7491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ വടകരയിൽ നിന്നും ജയിച്ചത്. മനയത്ത് ചന്ദ്രനായിരുന്നു ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി സഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. പതിനഞ്ചാം നിയമസഭയിൽ കെ കെ രമ അടക്കം 52 പേർ പുതുമുഖങ്ങളാണ്.

Read More

അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ ആളാണ് വി ഡി സതീശൻ: ചെന്നിത്തല

അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വിഡി സതീശനെന്ന് രമേശ് ചെന്നിത്തല. നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ വന്നുകണ്ട വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല നിയമസഭയിൽ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവർത്തിക്കാൻ സതീശന് സാധിച്ചിട്ടുണ്ട്. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വർഷക്കാലവും ഏൽപ്പിച്ച ചുമതകലൾ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞ സാമാജികനാണ് സതീശൻ. അർഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് ലഭിക്കാതെ പോയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി…

Read More

തുടർഭരണത്തിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ

  മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ. ചരിത്രം കുറിച്ച് തുടർഭരണം നേടിയതിന്റെ പിന്നാലെ നിയമസഭയുടെ ആദ്യ സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിറന്നാൾ എന്ന അപൂർവതയും ഇന്നുണ്ട്. സഭ സമ്മേളിക്കുന്നതിനാൽ ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

അഗ്നിപര്‍വത സ്‌ഫോടനം; നഗരത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ലാവ വിഴുങ്ങി: ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്

  കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രിയാണ് അഗ്‌നിപര്‍വതം പൊട്ടിയത്. ഇതേതുടര്‍ന്നു ഗോമയില്‍ ആയിരങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടമായത്. ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. നഗരത്തിന്റെ ഒരു ഭാഗം പൂർണ്ണമാായും ലാവാ ഇതിനോടകം വീഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്യുകയാണ്. 8,000 പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍…

Read More

കോവിഡ് വാക്സിന്‍; സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായി: യു.എസ് മരുന്ന് കമ്പനിയുടെ പ്രതികരണം

  ചണ്ഡിഗഢ്: വാക്സിന്‍ വില്‍പ്പനയില്‍ സംസ്ഥാനങ്ങളുമായി നേരിട്ട് കരാറിലേര്‍പ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനിയുടെ പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളുവെന്ന് മൊഡേണ വ്യക്തമാക്കി. കോവിഡ് വാക്സിന്‍ നേരിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാരാണ് അന്താരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടത്. എന്നാല്‍ നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് മൊഡേണ അറിയിച്ചു. വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മൂന്ന് ദിവസമായി പഞ്ചാബില്‍ വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ…

Read More