അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വിഡി സതീശനെന്ന് രമേശ് ചെന്നിത്തല. നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ വന്നുകണ്ട വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല
നിയമസഭയിൽ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവർത്തിക്കാൻ സതീശന് സാധിച്ചിട്ടുണ്ട്. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വർഷക്കാലവും ഏൽപ്പിച്ച ചുമതകലൾ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞ സാമാജികനാണ് സതീശൻ. അർഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് ലഭിക്കാതെ പോയിട്ടുണ്ട്.
ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കേരളത്തിലെ കോൺഗ്രസും യുഡിഎഫും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിയുന്ന സമയമാണിത്. സതീശന്റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.