കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ ധർമം നിർവഹിക്കും. സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകും
കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാംതലമുറ നേതാക്കളെയും ഒന്നിപ്പിച്ച് മുന്നോട്ടു പോകും. പാർട്ടിയെ ശക്തിപ്പെടുത്തും. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനം അറിയിച്ചിട്ുണ്ട്. പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു
ഗ്രൂപ്പുകൾ മഹാപാപമാണെന്ന നിലപാടിൽ ഇപ്പോൾ പോകേണ്ടതില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പാർട്ടിക്ക് മുൻതൂക്കം നൽകും. ഉത്തരവാദിത്വപ്പെട്ട നേതാക്കളും അതിനനുസരിച്ച് പെരുമാറുമെന്നാണ് കരുതുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.