സിൽവർ ലൈൻ: ധാർഷ്ട്യം കൊണ്ട് മുഖ്യമന്ത്രിക്ക് അന്ധത ബാധിച്ചിരിക്കുകയാണെന്ന് വി ഡി സതീശൻ

 

സിൽവർ ലൈൻ വിഷയത്തിൽ ധാർഷ്ട്യവും ധിക്കാരവും കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അന്ധത ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ

കൊച്ച് കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്ത്രീകളെ പോലീസുകാർ കയ്യേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ പ്രതിഷേധം കാണാനും കേൾക്കാനുമുള്ള മാനസികാവസ്ഥയിലല്ല മുഖ്യമന്ത്രി. ജനങ്ങളെ പോലീസ് അടിച്ചമർത്തുമ്പോൾ സമാധാനപരമായി സഭയിൽ ഇരിക്കാൻ പ്രതിപക്ഷത്തിന് സാധിക്കില്ല. പ്രതിപക്ഷം ശക്തമായി പ്രതികരിക്കും

കേരളത്തെ തകർക്കാനുള്ള സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് യുഡിഎഫ് സംഘടിപ്പിക്കാൻ പോകുന്നത്. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സതീശൻ പറഞ്ഞു.