കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ല; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ-കൊവിഡ് പ്രോട്ടോകോൾ എന്നീ 5 കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. പുതിയ വകഭേദങ്ങൾ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണം. വാക്സിനേഷൻ്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്, ശേഷിക്കുന്നവർക്കും വാക്‌സിൻ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. INSACOG നെറ്റ്‌വർക്കിലേക്ക് മതിയായ സാമ്പിളുകൾ…