കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് വൻ അപകടം. ഏഴ് അതിഥി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. ഇതിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാൾ മണ്ണിനടിയിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദേഹത്തേക്ക് വീഴുകയായിരുന്നു. വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ വലിയ കരുതലോടെയാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.
രക്ഷപ്പെടുത്തിയവരിൽ രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.