സിൽവർ ലൈൻ: നിയമസഭയിൽ ബഹളം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

 

ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ബിജെപി-കോൺഗ്രസ് നേതൃത്വത്തിലുള്ള സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സഭാ കവാടത്തിൽ പ്രതിപക്ഷ എംഎൽഎമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ഭരണപക്ഷത്തിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്ത്രീവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നത്. മാടപ്പള്ളിയിലെ പോലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. യുഡിഎഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. തുടർന്നാണ് ഇവർ സഭ ബഹിഷ്‌കരിച്ചത്.