കൊടുങ്ങല്ലൂരിൽ മക്കൾക്കൊപ്പം സ്‌കൂട്ടറിൽ പോകവെ വെട്ടേറ്റ യുവതി മരിച്ചു. ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിൻസി നാസറാണ്(30) മരിച്ചത്. റിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം അയൽവാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്
ആക്രമണത്തിൽ റിൻസിയുടെ കൈ വിരലുകൾ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ആക്രമണം നടന്നത്. തുണിക്കട നടത്തുന്ന റിൻസി കടയടച്ച് മക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്
റിൻസിയുടെ മക്കളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും റിയാസ് ബൈക്കിൽ രക്ഷപ്പെട്ടു. ഇയാൾ ഒളിവിലാണ്. മുമ്പ് റിയാസ് റിൻസിയുടെ കടയിൽ ജോലി ചെയ്തിരുന്നു