ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സ്ഥാപിച്ച കെ റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റി

 

ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സംയുക്ത സമര സമിതിയുടെ പ്രതിഷേധത്തിനിടെ സ്ഥാപിച്ച കെ റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ. വ്യാഴാഴ്ച സ്ഥാപിച്ച സർവേ കല്ലുകളാണ് പിഴുതെറിഞ്ഞത്. സമരക്കാർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.

മാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ്-ബിജെപി നേതൃത്വത്തിലുള്ള സമരസമിതിയുടെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. സ്ത്രീകളടക്കമുള്ളവർ ആത്മഹത്യാഭീഷണിയുമായി രംഗത്തിറങ്ങിയതോടെ പോലീസിന് ഇടപെടേണ്ടി വന്നിരുന്നു. ഇവരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പിന്നാലെ സ്ത്രീകളെ പോലീസ് മർദിച്ചുവെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും ഇന്ന് ഹർത്താൽ ആചരിക്കുകയാണ്