പാലക്കാട് വാളയാറിൽ ലോറിയിൽ കടത്തിയ 165 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

 

പാലക്കാട് വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവർ അടക്കം മൂന്ന് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എക്‌സൈസ് സംഘം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം 25ന് വാളയാറിൽ 188 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായിരുന്നു.