Headlines

Webdesk

സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ജാനു സാമ്പത്തിക ഇടപാടുകളും വോട്ട് തിരിമറിയും നടത്തിയതായി സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയാമ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് ഇറക്കിയത്. ബിജെപി നേതാക്കളുമായി ചേർന്ന് വോട്ടുതിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതിനാണ് അച്ചടക്ക നടപടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു ജാനു.

Read More

ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച്‌ വളർത്തു നായയെ പറപ്പിച്ചു,യു ട്യൂബർ അറസ്റ്റിൽ

ന്യൂഡൽഹി: ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച്‌ വളർത്തു നായയെ പറപ്പിക്കുകയും അത് ദൃശ്യങ്ങളിൽ പകർത്തുകയും ചെയ്ത യു ട്യൂബർ അറസ്റ്റിൽ. ഡൽഹിയിലെ യു ട്യൂബറായ ഗൗരവ് ജോൺ ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് നടപടി . ഗൗരവിൻറെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചത്. നിരവധി ബലൂണുകൾ ചേർത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. ഡൽഹിയിലെ ഒരു പാർക്കിൽ വച്ചായിരുന്നു ചിത്രീകരണം. നായ വായുവിൽ ഉയർന്നുപൊങ്ങി നിൽക്കുന്നതും ഗൗരവും അമ്മയും ഉറക്കെ ചിരിക്കുന്നതും വീഡിയോയിൽ…

Read More

അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് കേന്ദ്രത്തോട് ട്വിറ്റർ

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ട്വിറ്റർ. ഇന്ത്യയിലെ ജനങ്ങൾക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്താൻ നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കും. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്. ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും സേവിക്കുന്ന ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിൻമേലുള്ള ഭീഷണിയിലും ആശങ്കയുണ്ട്. ഭയപ്പെടുത്താനുള്ള പോലീസിന്റെ തന്ത്രങ്ങളിലും ട്വിറ്റർ ആശങ്ക അറയിച്ചിട്ടുണ്ട്.

Read More

വയനാട്ടില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു ;ആദിവാസികള്‍ക്കിടയിൽ രോഗവ്യാപനം കുറയുന്നില്ല

വയനാട്: വയനാട്ടില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും  ആദിവാസികള്‍ക്കിടയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ജില്ലയില്‍ ഇപ്പോഴുള്ള 25 ക്ലസ്റ്ററുകളും ആദിവാസി കോളനികളിലാണ്. അതേസമയം നിലവിലെ പരിശോധനകള്‍ തുടര്‍ന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ രോഗികളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന‍്റെ പ്രതീക്ഷ.  ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ശതമാനമാണ്. എന്നാല്‍ ആദിവാസി കോളനികളില്‍ ഇത് ശരാശരി 30 ശതമാനത്തിന് മുകളില്‍ വരും. അമ്പലവയല്‍, നെന്‍മേനി, വെള്ളമുണ്ട, ബത്തേരി, പനമരം എന്നിവിടങ്ങളിലാണ് രോഗികളില്‍ അധികവും. കോളനികള്‍ കേന്ദ്രീകരിച്ച് ആരോഗ്യ,…

Read More

തിരക്കിട്ട ഷെഡ്യൂൾ: ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്‌ട്രേലിയൻ താരങ്ങൾ കളിച്ചേക്കില്ല

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ സീസൺ പുനരാരംഭിക്കുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. ലോകകപ്പിന് തൊട്ടുമുമ്പ് വരെ രാജ്യാന്തര മത്സരങ്ങൾ ഉള്ളതാണ് കാരണം. ഇനിയുള്ള മാസങ്ങളിൽ ഓസ്ട്രേലിയയ്ക്ക് വിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണുള്ളത്. പേസ് ബൗളർ പാറ്റ് കമ്മിൻസ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവർക്ക് വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. വിൻഡീസുമായുള്ള പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, ഐപിഎൽ, ടി20 ലോകകപ്പ് എന്നിവ അടുത്തടുത്താണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താലാണ് ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ട്…

Read More

മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് വി ഡി സതീശൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോൽവിയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ചുപോയിട്ടില്ല കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ല. അത് തീരുമാനിക്കാൻ പാർട്ടിയുണ്ടെന്നും സതീശൻ പറഞ്ഞു. അതേ സമയത്ത് ഇനിയെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനം മാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ രാമചന്ദ്രൻ തയ്യാറായില്ല.

Read More

ഫ്‌ളോറിഡയിൽ അഗ്നിശമനസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് നാല് മരണം

ഫ്ളോറിഡയിൽ അഗ്നിശമനസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് നാല് മരണം. പരിശീലനപ്പറക്കലിനിടെയാണ് ലെസ്ബർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വിമാനം തകർന്നു വീണത്. വിമാനം ചതുപ്പിൽ തകർന്നു വീഴുകയായിരുന്നെന്ന് ഫെഡറൽ ഏവിയേഷൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Read More

സ്‌കൂൾ തുറക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി; ഇത്തവണ ഓൺലൈൻ സംവാദ ക്ലാസുകളും

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങൾ നടക്കുന്നത്. പരിമിതികൾക്ക് അകത്തുനിന്ന് ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു കൈറ്റ് വിക്ടേഴ്‌സിൽ നടക്കുന്ന വെർച്വൽ പ്രവേശനോത്സവം ലൈവിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും നടക്കും. ഇതിന് ശേഷം സംസ്ഥാനതല ഉദ്ഘാടനം പതിനൊന്ന് മണിക്ക് കോട്ടൺഹിൽ സ്‌കൂളിൽ നടക്കും. വിക്ടേഴ്‌സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും…

Read More

പ്രശസ്ത സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം : പ്രശസ്ത സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു. അറിയപ്പെട്ട ന്ന സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരനായ പട്ടം സ്റ്റാൻലിയുടെ മകളാണ് മഞ്ജുസ്റ്റാൻലി. ഒരു മകൾ ഉണ്ട്. സിനിമയിലും സീരിയലിലും ക്യാരക്ടർ റോളുകൾ ചെയ്തു വരികയായിരുന്ന മഞ്ജു കൊച്ചിയിലായിരുന്നു താമസം. അജിമേടയിലിന്റെ പുതിയ സിനിമയായ ഫെയർ ആൻ്റ് ലൗലിയിൽ അഭിനയിക്കുകയായിരുന്നു, നിരവധി സിനിമ സീരിയൽ പ്രവർത്തകർ ആണ് ആദരാഞ്ജലികൾ നൽകികൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തുന്നത്….

Read More

വിഴിഞ്ഞം ബോട്ടപകടം: കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു

  വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വർഗീസ്, സേവ്യർ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചൊവ്വാഴ്ച അർധരാത്രിയിലാണ് വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ചിലരെ രക്ഷപ്പെടുത്തിയിരുന്നു. എങ്കിലും മൂന്ന് പേരെ കാണാതായി. ഇതിൽ പുന്തുറ സ്വദേശി ഡേവിസണിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം ലഭിച്ചിരുന്നു.

Read More