കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണയുമായി ‘സര്‍ഗവസന്തം’
കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വീട്ടില്‍ തന്നെ കഴിയേണ്ട സാഹചര്യം മനസിലാക്കിയുള്ള പരിപാടികളാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രരചന (പെന്‍സില്‍) മത്സരം – ‘കളര്‍ ഓഫ് ഫ്യൂച്ചര്‍’, സിനിമാറ്റിക് ഡാന്‍സ്/ഫ്യൂഷന്‍ ഡാന്‍സ് മത്സരം – ‘ലെറ്റസ് ഡാന്‍സ് ടുഗതര്‍’,…
