Headlines

Webdesk

കെ ഫോൺ ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും, സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴിയാക്കും: നയപ്രഖ്യാപനം

  സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും: നയപ്രഖ്യാപനം രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ജനാധിപത്യം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീ സമത്വത്തിന്…

Read More

വാഹനാപകടത്തിൽ നാലു വയസുകാരൻ മരിച്ചു

പത്തനംതിട്ട:  വാഹനാപകടത്തിൽ നാലു വയസുകാരൻ മരിച്ചു. വികോട്ടയം സ്വദേശി പ്രേംകുമാറിന്റെ മകൻ    കാർത്തിക് ദേവാണ് മരിച്ചത്. കാർത്തിക് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കരിങ്കല്ലിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. കാർത്തിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർത്തിക്കിന്റെ അച്ഛന്റെ സഹോദരൻ രാജേഷായിരുന്നു വാഹനമോടിച്ചിരുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച്ച 5 ജില്ലകളിലും തിങ്കളാഴ്ച്ച 9 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് പരമാവധി 50 കിമി വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം. ഇന്ന് എല്ലാ…

Read More

വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മാനന്തവാടി: വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. പരേതനായ നുച്ചിയന്‍ അമ്മദിന്റെ മകനാണ്. വീടിന്റെ സമീപത്തെ വൈദ്യുതപോസ്റ്റില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഉച്ചക്കു ശേഷം അഞ്ചാം പീടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. മാതാവ്: മാമി. ജസീലയാണ് ഭാര്യ. സഹോദരങ്ങള്‍: സലാഹ്, സഈദ് (ഇരുവരും സൗദി),…

Read More

മലപ്പുറം ജില്ലയിൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ; അനുമതി നൽകി കേന്ദ്ര സർക്കാർ

  മലപ്പുറം: മലപ്പുറം ജില്ലയിൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്ലാന്റുകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ഓക്സിജൻ പ്ലാന്റുകൾ വേണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധിയുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം പ്ലാന്റുകൾക്ക് അനുമതി നൽകിയത്. നിലവിൽ മറ്റ് നാലിടങ്ങളിലെയും ഓക്സിജൻ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതോടെ മലപ്പുറം ജില്ലയിലെ ഓക്സിജൻ പ്ലാന്റുകളുടെ…

Read More

അല്‍ അമീന്‍ എജ്യുക്കേഷനല്‍ സൊസൈറ്റി സ്ഥാപകന്‍ ഡോ. മുംതാസ് അഹമ്മദ് ഖാന്‍ നിര്യാതനായി

ന്യൂഡല്‍ഹി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അല്‍ അമീന്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെയും ഡെയ്‌ലി സാലാര്‍ ദിനപത്രത്തിന്റെയും സ്ഥാപകനും അലിഗഡ് മുസ്‌ലിം സര്‍വകലാശാല മുന്‍ ചാന്‍സലറുമായ ഡോ. മുംതാസ് അഹമ്മദ് ഖാന്‍ (86) നിര്യാതനായി.വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം.ഇദ്ദേഹത്തിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ‘ബാബെ തഅ്‌ലിം’ എന്ന് പേരില്‍ അറിയപ്പെടുന്ന ഡോ. മുംതാസ് അഹമ്മദ് ഖാന്‍ 1966ലാണ് അല്‍അമീന്‍ എജ്യുക്കേഷണല്‍ സൊസൈറ്റി സ്ഥാപിച്ചത്. അല്‍ അമീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കര്‍ണാടകയിലും രാജ്യത്തുടനീളവും 200ലധികം ശാഖകളുണ്ട്.ബെംഗളൂരുവില്‍ അല്‍അമീന്‍ കോളജ് ഓഫ്…

Read More

കളക്ടറുടെ വിശദീകരണം സര്‍വകക്ഷി യോഗം തള്ളി; പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്ന് സൂചന: ലക്ഷദ്വീപില്‍ ഇനിയെന്ത്

  ലക്ഷദ്വീപിലെ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള കളക്ടറുടെ വിശദീകരണം ലക്ഷദ്വീപിലെ സര്‍വകക്ഷി യോഗം ഐക്യകണ്ഡേന തള്ളുകയായിരുന്നു. ബി.ജെ.പി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ് കളക്ടറുടെ വിശദീകരണം തള്ളിയത്. ഓണ്‍ലൈന്‍ വഴിലാണ് യോഗം ചേര്‍ന്നത്. മറ്റന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന് സര്‍വകക്ഷികള്‍ ഉള്‍ക്കൊണ്ട സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. അഡ്മിനിസ്ട്രേറ്ററെ കണ്ട് വിയോജിപ്പുകള്‍ അറിയിച്ച ശേഷം തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കാനും നേതാക്കള്‍ തീരുമാനിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാടു തന്നെയാണ് ലക്ഷദ്വീപ്…

Read More

സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും: നയപ്രഖ്യാപനം

  രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ജനാധിപത്യം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീ സമത്വത്തിന് പ്രാധാന്യം നൽകും. കൊവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി….

Read More

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ അടക്കം ഓഫീസ് സ്റ്റാഫുകളുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും ചർച്ച ചെയ്യും മുൻമന്ത്രിമാരായ കെ കെ ശൈലജ, എം എം മണി, ടി പി രാമകൃഷ്ണൻ എന്നിവർക്ക് പുതിയ സംഘടനാ ചുമതലകൾ നിശ്ചയിച്ചേക്കും. ഇ പി ജയരാജൻ എകെജി സെന്റർ കേന്ദ്രീകരിച്ച് മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് മാറും.

Read More

കൊവിഡ് വാക്‌സിന്റെ നികുതി ഒഴിവാക്കൽ: ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ചേരും

ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ചേരും. കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കണമോയെന്ന കാര്യം കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും. കൊവിഡ് നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണക്കാനാണ് കേന്ദ്രത്തിന്റെ നീക്കം ഏഴ് മാസത്തിന് ശേഷമാണ് ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത്. വാക്‌സിൻ, മരുന്ന്, കൊവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയാണ് യോഗത്തിൽ അജണ്ടയാകുക. അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾ…

Read More