ലൈഫ്മിഷൻ പദ്ധതി : മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ. ജയലക്ഷ്മി
മാനന്തവാടി: ലൈഫ്മിഷൻ പദ്ധതി നടത്തിപ്പിൻ്റെ മറവിൽ നടന്ന തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എ.ഐ.സി.സി. മെംബറും കെ. പി.സി.സി.ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ പി.കെ.ജയലക്ഷമി അവശ്യപ്പെട്ടു . കെ.പി.സി. സി. യുടെ ആഹ്വാന പ്രകാരം കേരളത്തിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ മുന്നിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ ജന പ്രതിനിധികളുടെ നേതൃത്യത്തിൽ നടത്തുന്ന നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. . കോൺസുലേറ്റ് ജനറലിൻ്റെ പാസ്പ്പോർട്ട് അടിച്ചുമാറ്റി കേരളത്തിലേക്ക് കടത്തിയ നയതന്ത്ര ബാഗേജുകളെ സംബന്ധിച്ചും പ്രളയ ഫണ്ട്…