Headlines

Webdesk

വയനാട് ജില്ലയില്‍ 559 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19

  വയനാട് ജില്ലയില്‍ ഇന്ന് (18.08.21) 559 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 676 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 ആണ്. 555 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87415 ആയി. 80468 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6036 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4680 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

തിരുവനന്തപുരം ലോ അക്കാദമി അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു

  തിരുവനന്തപുരത്ത് ലോ അക്കാദമി അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീ കൊളുത്തി ആത്മഹത്യചെയ്തു. സുനിൽകുമാർ എന്ന അധ്യാപകനാണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെയും കോളജ് പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. ഉച്ചയോടെയാണ് ഗ്രൗണ്ടിൽ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് പെട്രോൾ കുപ്പിയും കണ്ടെത്തി. കോളജിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത് തിരുവനന്തപുരം വഴയില സ്വദേശിയാണ് സുനിൽകുമാർ. പത്ത് വർഷമായി ലോ അക്കാദമി…

Read More

സോഫ്റ്റ് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; അപകടം നിങ്ങളെ കാത്തിരിക്കുന്നു

അമ്ലസ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്നതു മൂലം ഹൃദ്രോഗവും ദന്തക്ഷയവും ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ തന്നെ പല്ലിന്റെ ഇനാമലിന് പ്രശ്‌നങ്ങളുണ്ടായിത്തുടങ്ങും. സോഫ്റ്റ് ഡ്രിങ്കുകള്‍ പ്രധാനമായും കുടിക്കുന്നത് യുവാക്കളും കുട്ടികളുമാണ് അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഇത്തരക്കാരെയാണ് അമ്ലസ്വഭാവമുള്ള പാനീയങ്ങള്‍ കുടിച്ചശേഷം കിടന്നാല്‍ പലപ്പോഴും പല്ലുകടിക്കാറുണ്ട്. വയറ്റിലുള്ള പാനീയം തികട്ടി വരാതിരിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനമാണിത്. ഇതും പല്ലിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇവ കുടിച്ചു…

Read More

24 മണിക്കൂർ ജയിൽ പുള്ളിയാകണോ; 500 രൂപയ്ക്ക് കാര്യം നടക്കും

ജയിലിലേക്ക് പോകാൻ ആർക്കും താത്പര്യമുണ്ടാകില്ല. കാരണം സ്വാതന്ത്ര്യമില്ലാതെ ഒരു മതിൽക്കെട്ടിനുള്ളിൽ യാതൊരു സൗകര്യങ്ങളുമില്ലാതെയുള്ള ജീവിതം അത്ര സുഖമുള്ള കാര്യമല്ല. പക്ഷേ ഒരു ദിവസത്തേക്ക് ഒക്കെ ജയിൽ ജീവിതം മനസ്സിലാക്കാൻ പോകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകില്ലേ. അത്തരക്കാർക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കർണാടക ബെലഗാവിയിലെ സെൻട്രൽ ജയിൽ അധികൃതർ. 24 മണിക്കൂർ ജയിൽപുള്ളിയുടെ ജീവിതം ആസ്വദിക്കാനും അനുഭവിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ഹിൻഡാൽഗ സെൻട്രൽ ജയിലിൽ ഒരു ദിവസം കഴിയണമെങ്കിൽ അഞ്ഞൂറ് രൂപ മാത്രം നൽകിയാൽ മതിയാകും. എന്നാൽ ജയിൽ ടൂറിസം…

Read More

പിതാവിന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി; മലപ്പുറത്ത് 15കാരന് പരുക്ക്

മങ്കടയിൽ പതിനഞ്ച് വയസ്സുകാരന് വെടിയേറ്റു. അബദ്ധത്തിലാണ് പിതാവിന്റെ പക്കലുള്ള തോക്കിൽ നിന്ന് കുട്ടിക്ക് വെടിയേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു കടന്നമണ്ണ പങ്ങിണിക്കാടൻ ജാഫറലി(49), ഉസ്മാൻ(47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വെള്ളില കുരങ്ങൻചോലയിൽ സംഭവം നടന്നത്. പരുക്കേറ്റ കുട്ടി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്

Read More

നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി

നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് വിഷയത്തിൽ കോടതി വ്യക്തത വരുത്തിയത്. ഈ വർഷത്തെ പരീക്ഷ സെപ്റ്റംബർ അഞ്ചിനാണ് നടക്കാനിരിക്കുന്നത്. ഇടക്കാല വിധി വന്നതോടെ കൂടുതൽ സ്ത്രീകൾക്ക് സായുധസേനയുടെ ഭാഗമാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് സായുധ സേനയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്‌നമാണെന്ന് സുപ്രീം കോടതി വിമർശിച്ചു. മാനസികാവസ്ഥ മാറ്റാൻ തയ്യാറാകണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, ഋഷികേശ് റോയ് എന്നിവർ നിർദേശിച്ചു. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ക്രിയാത്മകമായ…

Read More

ദിവസേനെ ഏത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്

മലയാളികളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. ഒട്ടുമിക്ക വീടുകളിലേയും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാണ് ഏത്തപ്പഴം. ധാരാളം ആന്റിഓകാസിഡന്റുകളും ഫൈബറും മറ്റനവധി പോഷകഘടകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം. പച്ച ഏത്തക്കായെക്കാള്‍ കുറച്ച് പഴുത്തതാണ് നല്ലത്. പഴുത്ത ഏത്തക്കായിലാണ് കൂടുതല്‍ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷികൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഏത്തപ്പഴത്തിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ സഹായിക്കുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നത് അള്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരുന്നത് തടയുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നത് നല്ല ആരോഗ്യം പ്രധാനം ചെയ്യും. രാത്രി അത്താഴം കഴിച്ച ശേഷം ഒരു…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

  കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറിനെ വിജിലൻസ് പിടികൂടി. കട്ടപ്പന നഗരസഭാ ഇൻസ്പെക്ടർ ഷിജു അസീസ് ആണ് വിജിലൻസിന്റെ പിടിയിലായത്. നഗരസഭയുടെ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനു വേണ്ടി ഇയാൾ 13000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടയിൽ തന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

Read More

അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു

  മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വി വി പ്രകാശിന്റെ എടക്കരയിലെ വസതിയിൽ രാഹുൽ ഗാന്ധി എത്തിയത്. 15 മിനിറ്റ് നേരം രാഹുൽ ഗാന്ധി ഇവിടെ ചെലവഴിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ മന്ത്രി ആര്യാടൻ…

Read More

ഒളിമ്പിക്‌സ് താരങ്ങളോട് കുശലം പറഞ്ഞും, ഉപദേശങ്ങൾ നൽകിയും പ്രധാനമന്ത്രി

  ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത് തിരികെയെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങൾ നൽകിയുമായിരുന്നു കൂടിക്കാഴ്ച നടന്നത്. ഒളിമ്പിക്‌സിലെ നല്ല നിമിഷങ്ങളെ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു. മറ്റെന്തിനെക്കാളും സ്‌പോർട്‌സിനെയും താരങ്ങളെയും സ്‌നേഹിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌പോർട്‌സ് ഒരു രാജ്യത്തെ ഉയർത്തിക്കൊണ്ടുവരും. 2016 മുതൽ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഫലമാണ് ടോക്യോയിൽ കണ്ടത്. മെഡൽ ഇല്ലെങ്കിലും കായിക താരങ്ങൾ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. ഉന്നത കായിക താരങ്ങൾ കടന്നുപോകുന്ന…

Read More