Headlines

Webdesk

തെരുവുനായയെ വെട്ടിക്കൊന്നു; കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  കണ്ണൂരിൽ തെരുവുനായയെ ഒാടിച്ചിട്ട് വെട്ടിക്കൊന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ചേപ്പറമ്പിൽ കോഴിക്കടയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ വെട്ടിക്കൊന്നത്. വെട്ടേറ്റ നായ ചോരയൊലിപ്പിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അധികം വൈകാതെ നായ ചത്തു ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

Read More

24 മണിക്കൂറിനിടെ 36,401 പേർക്ക് കൂടി കൊവിഡ്; 530 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 530 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,23,22,258 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,33,049 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,64,129 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. 39,157 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

Read More

അഫ്ഗാനിൽ തുടർന്നിരുന്നുവെങ്കിൽ തൂക്കിലേറപ്പെടുമായിരുന്നു: അഷ്‌റഫ് ഗാനി

അഫ്ഗാനിസ്ഥാനിൽ തുടർന്നെങ്കിൽ തൂക്കിലേറപ്പെട്ടാനെയെന്ന് അഷ്‌റഫ് ഗാനി. രാജ്യം താലിബാൻ കീഴടക്കിയപ്പോൾ സ്വന്തം രക്ഷ തേടി പ്രസിഡന്റ് രക്ഷപ്പെട്ടുവെന്ന ആരോപണങ്ങൾക്കിടെയാണ് ഗാനിയുടെ വിശദീകരണം. അബൂദാബിയിലാണ് ഗാനി നിലവിലുള്ളത്. ഞാനിപ്പോൾ എമിറേറ്റ്‌സിലാണ്. അതിനാലാണ് കലാപവും ചോര ചീന്തലുമൊക്കെ അവസാനിച്ചത്. സ്യൂട്ട് കേസ് നിറയെ പണവുമായാണ് താൻ മുങ്ങിയതെന്ന ആരോപണങ്ങളും ഗാനി നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണത്. കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല അഫ്ഗാനിൽ തുടർന്നിരുന്നുവെങ്കിൽ അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടാനെ….

Read More

സുഹാന ഖാൻ ബോളിവുഡിലേക്ക്; ഒപ്പം ഖുശിയും ഇബ്രാഹിം അലി ഖാനും

  മുംബൈ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഒറ്റയ്ക്കല്ല സുഹാനയുടെ അരങ്ങേറ്റം. അന്തരിച്ച നടി ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുശി കപൂർ, സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ എന്നിവർക്കൊപ്പമാണ് സുഹാനയുടെ ബോളിവുഡ് പ്രവേശനം സോയ അക്തർ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മൂന്ന് പേരും അഭിനയിക്കുന്നത്. ആർച്ചി എന്ന കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. നെറ്റ് ഫ്‌ളിക്‌സിലൂടെയാണ് റിലീസ്. സിനിമ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഖുശി…

Read More

കണ്ണൂർ പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ പേർക്ക് കൊവിഡ്; ഒരാഴ്ചക്കിടെ അഞ്ച് പേർ മരിച്ചു

  കണ്ണൂർ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്. ഒരാഴ്ചക്കിടെ അഞ്ച് പേരാണ് ഇവിടെ മരിച്ചത്. രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാകുകയാണ്. ഭക്ഷണമടക്കം ലഭിക്കാനില്ലാത്ത അവസ്ഥയാണ്. തെരുവിൽ അലയന്നുവർ, പ്രായമായവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, രോഗികൾ തുടങ്ങിയവരെ പാർപ്പിക്കുന്നയിടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാലയം. 234 അന്തേവാസികളാണ് ഇവിടെയുള്ളത്. ഈ മാസം നാലിനാണ് ഇവിടെ ഒരാൾക്ക് കൊവിഡ് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തുകയായിരുന്നു.

Read More

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; സ്ത്രീകളടക്കം ഏഴ് പേർ പിടിയിൽ

  കൊച്ചിയിൽ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘം പിടിയിൽ. എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് സ്ത്രീകളടക്കം ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത് എംഡിഎംഎ, എൽ എസ് ഡി, ലഹരിഗുളികകൾ എന്നിവ ഇവരിൽ നിന്ന് പിടികൂടി. ഇതിനെല്ലാം കൂടി ഒരു കോടി രൂപ വില വരും. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ്…

Read More

അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്ത് അഷ്‌റഫ് ഗനി; സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടത്

മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്തു. അബുദാബിയിൽ നിന്നാണ് രാജ്യം വിട്ടതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടതെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചാനെ. താലിബാന്റെ ലക്ഷ്യം താനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്നെ വിമർശിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്. സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കും കൂടിയലോചനകൾ…

Read More

അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ അധികാരം കൈയ്യടക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാന്‍ നിര്‍ത്തിലാക്കിയതായി റിപ്പോര്‍ട്ട്. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. നിലവില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – അജയ് സഹായ് പറഞ്ഞു. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക്…

Read More

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ

ദുബായ്: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്‍കി. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും. വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.

Read More

പുതിയ സംരംഭങ്ങൾ ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് മന്ത്രി വി എൻ വാസവൻ. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി തീരുമാനിച്ച വനിതാ സംരംഭകത്വം സഹകരണ ബാങ്കുകളിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്ത് സഹകരണ സംഘങ്ങൾക്കായി പുതിയ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ കൈമാറുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള പുതിയ സംരംഭകത്വങ്ങളാണ് പത്ത്…

Read More