Headlines

Webdesk

ഇന്തോനേഷ്യയിലും സിംഗപൂരിലും ഭൂചലനം

ഇന്ത്യോനേഷ്യയിലും സിംഗപ്പൂരിലും ഭൂചലനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.12നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യോനേഷ്യയിലെ സെമാരംഗിയിലുണ്ടായത്. സിംഗപൂരിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. എന്നാല്‍ രണ്ടിടത്തും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ ഇന്ത്യയിലെ അരുണാചലിലും ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായി. തവാംഗ് മേഖലയില്‍ 3.4 തീവ്രതയിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.

Read More

12വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 14 കാരനെ പോലിസ് അറസ്റ്റ് ചെയ്തു; സംഭവം നോയിഡയിൽ

12വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 14 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം. പരസ്പരം അടുത്തറിയാവുന്നവരാണ് രണ്ടു പേരുമെന്ന് പോലിസ് പറഞ്ഞു. ജൂലൈ നാലിനാണ് സംഭവം നടന്നത്. അതിനു ശേഷം പ്രതി തൊട്ടടുത്ത വനത്തിലേക്ക് ഒളിവില്‍ പോയെന്ന് ഡപ്യൂട്ടി കമ്മീഷണര്‍(വുമണ്‍ സെല്‍) വന്ദന ശുക്ല പറഞ്ഞു. പ്രതിക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികള്‍ തുടരുന്നതായും ഡിസിപി പറഞ്ഞു.

Read More

കൊവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശി നാസർ ഹസ്സൻകുട്ടിയുടെ മയ്യത്ത് റിയാദിൽ ഖബറടക്കും

റിയാദ്: കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട കൊല്ലം കടയ്ക്കൽ വളവുപച്ച സ്വദ്ദേശി നാസർ ഹസ്സൻ കുട്ടി (60) യുടെ മയ്യത്ത് റിയാദിൽ ഖബറടക്കുമെന്ന് സോഷ്യൽ ഫോറം അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. ശ്വാസ തടസം കൂടിയതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി റിയാദിൽ ബിസിനസ് ചെയ്തു കൊണ്ടിരുന്ന നാസർ ഹസ്സൻ പുതിയ വിസയ്ക്ക് വന്നിട്ട് ഒരു വർഷം തികഞ്ഞിരുന്നു….

Read More

ജെ സി ബിഉപയോഗിച്ച് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുഴിയിലേക്ക് തട്ടിയത് വിവാദമാകുന്നു; സംഭവം ആന്ധ്രയിലെ തിരുപ്പതിയിൽ

തിരുപ്പതിയിൽ ജെ സി ബി ഉപയോഗിച്ച് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുഴിയിലേക്ക് തട്ടിയത് വിവാദമാകുന്നു . മൃതദേഹം പൊക്കിയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു പ്രാദേശിക ചാനലാണ് വിവരം പുറത്തുകൊണ്ടുവന്നത്. തിരുപ്പതിയ്ക്കടുത്തുള്ള ഗ്രാമത്തിലെ 50 വയസ്സുകാരനായ ഒരാളാണ് കൊവിഡ് വന്ന് മരിച്ചത്. രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ശ്രീ വെങ്കിടേശ്വര രാം നാരായണ റൂയി ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രോഗം മൂര്‍ച്ഛിച്ച് മരിച്ചു. പിപിഇ കിറ്റും മാസ്‌കും ധരിച്ച മുനിസിപ്പല്‍ ജീവനക്കാരാണ് മൃതദേഹം…

Read More

കൊല്ലം മുട്ടറ സ്‌കൂളിലെ വിദ്യാത്ഥികളുടെ കാണാതായ ഉത്തരക്കടലാസുകൾ 27 ദിവസത്തിന് ശേഷം കണ്ടെത്തി

കൊല്ലം മുട്ടറ സ്‌കൂളിലെ വിദ്യാത്ഥികളുടെ കാണാതായ ഉത്തരക്കടലാസുകൾ 27 ദിവസത്തിന് ശേഷം കണ്ടെത്തി.തിരുവനന്തപുരത്തെ റെയിൽവേ വാഗണിന്‍റെ അകത്ത് നിന്നാണ് ഉത്തരക്കടലാസുകൾ ലഭിച്ചത്. തപാൽ വകുപ്പ് ഉത്തരക്കടലാസുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഉത്തരക്കടലാസ് കാണാതായ സംഭവവും, തപാൽ വകുപ്പിന്‍റെ വീഴ്ചയും ഉൾപ്പെടെ മീഡിയ വണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്. 27 ദിവസത്തിനു ശേഷമാണ് ഉത്തരക്കടലാസുകൾ തിരിക്കെ ലഭിച്ചത്. 9-ാം തിയതി എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസ് കോയമ്പത്തൂരിലെത്തി. അവിടെ നിന്നും ട്രെയിൻ മാർഗം പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസുകൾ…

Read More

സ്വർണ കടത്ത്; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട് ഏത് അന്വേഷണവുമായും സഹകരിക്കും , ഇന്ത്യയിലെ യു.എ.ഇ അംബാസഡർ

സ്വർണ കടത്തുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് യു.എ.ഇ. അന്വേഷണത്തിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും കോൺസുലേറ്റിന് സംഭവവുമായി ബന്ധമില്ലെന്നും ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുൽ റഹ്മാൻ അൽ ബന്ന പറഞ്ഞു. കള്ളക്കടത്തിന് നയതന്ത്ര വഴി ദുരുപയോഗം ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഇന്ത്യൻ അധികൃതരുമായി വിഷയത്തിൽ യു.എ.ഇ പൂർണമായി സഹകരിക്കുമെന്നും കേസിൽ ബന്ധമുള്ള മുഴുവൻപേർക്കെതിരെയും കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പുണ്ടെന്നും എംബസി വ്യക്തമാക്കി.

Read More

ഇടുക്കി രാജാപ്പാറയിലെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ

ഇടുക്കി രാജാപ്പാറയിലെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ.സ്വകാര്യ റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായത്. റിസോർട്ടിൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി രാജാപ്പാറയിലെ ജംഗിൾ പാലസ് എന്ന റിസോർട്ടിലാണ് കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. ഉടുമ്പൻചോല ചതുരംഗപ്പാറയിൽ ആരംഭിക്കുന്ന തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 28നായിരുന്നു പരിപാടി. കേസിൽ റിസോർട്ട് മാനേജർ കള്ളിയാനിയിൽ സോജി.കെ ഫ്രാൻസിസ്, ക്രഷർ മാനേജർ കോതമംഗലം…

Read More

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം. സ്വിറ്റ്‌സർലൻഡിലാണ് സന്ദർശകരുടെയും ജീവനക്കാരുടെയും കൺമുന്നിൽ വെച്ചാണ് സംഭവം. സൂറിച്ച് മൃഗശാലയിലാണ് 55 കാരിയായ ജീവനക്കാരിയെ കടുവ കൊന്നത്. മൃഗശാല അധികൃതർ ചേർന്ന് ഇവരെ കടുവയുടെ കൂടിന് പുറത്തെത്തിച്ച് വൈദ്യസഹായം നൽകിയെങ്കിലും തത്ക്ഷണം മരിച്ചു.കടുവ കൂട്ടിലുണ്ടായിരുന്ന സമയത്ത് ജീവനക്കാരി എങ്ങനെ ഉള്ളിലെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read More

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി, കേസിൽ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സ്വർണക്കടത്ത് കേസുമായി ബന്ധെപ്പെട്ട് സ്വപ്ന സുരേഷിൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്‌ലാറ്റ് വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു. കേസിൽ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്ന സുരേഷിൻറെ ഫ്‌ലാറ്റിൽ കസ്റ്റംസ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് നാല് മണിക്കൂറിലധികം നീണ്ടു. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്‌ലാറ്റ് വിട്ടതെന്ന് സിസിടിവി പരിശോധിച്ചതിൽ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്….

Read More

സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമൊന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഗവർണ്ണർ; മിനുറ്റുകൾക്കകം പിൻവലിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രമുള്ളത്. എന്നാൽ 30 മിനിറ്റിനുള്ളിൽ ചിത്രം പിൻവലിച്ചു. ജൂലൈ അഞ്ചിന് ജീവൻരംഗ് സംഘടിപ്പിച്ച ഓൺലൈൻ ക്നോളേജ് സീരീസിൽ ഗവർണർ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാൽ…

Read More