Headlines

Webdesk

ഹെയ്ത്തി ഭൂചലനം: മരണം 2,000 കടന്നു

കാരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,189 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തില്‍ 12,260 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.അപകടത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായി നശിച്ചു. 2010ല്‍ സമാനമായ ഭൂചലനം ഹെയ്ത്തിയെ ബാധിച്ചിരുന്നു. ഗാങ് വാറിലും കൊവിഡ് ദുരന്തത്തിലും പെട്ട് വലയുന്നതിനിടയിലാണ് ഹെയ്ത്തിയില്‍ ഭൂചനലമുണ്ടായത്. പ്രസിഡന്റ് ജൊവനെല്‍ മോയ്‌സിനെ കൊലപ്പെടുത്തിയിട്ട് ഒരു മാസമേ…

Read More

നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ല; ഗൂഗിളിനു പിഴയിട്ട് റഷ്യ

മോസ്‌കോ: നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളിന് റഷ്യ പിഴയിട്ടു. ടാഗന്‍സ്‌കി ജില്ലാ കോടതിയാണ് ഗൂഗിളിന് 6 ദശലക്ഷം റഷ്യന്‍ റൂബിള്‍ പിഴ വിധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിന്റെ പേരില്‍ ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് റഷ്യ പിഴയിടുകയാണ്. കഴിഞ്ഞ മാസം റഷ്യ ഗൂഗിളിന് 3 ദശലക്ഷം റൂബിള്‍ പിഴ വിധിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ടെലഗ്രാമിനും ഫേസ്ബുക്കിനും മോസ്‌കോയിലെ കോടതി പിഴയിട്ടു. ഫേസ്ബുക്കിന് 17 ദശലക്ഷം റൂബിളു ടെലഗ്രാമിന്…

Read More

മൂന്നാം തരംഗ ഭീഷണിയിലായതിനാൽ ഓണാഘോഷം അതീവ കരുതലോടെ വേണം: ആരോഗ്യ മന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: കൊവിഡ് കാലത്ത് മറ്റൊരു ഓണം കൂടി വന്നെത്തുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മള്‍ കോവിഡില്‍ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞതോടെയും നിയന്ത്രണങ്ങള്‍ കുറച്ചതോടും കൂടി കേസുകള്‍ ക്രമേണ വര്‍ധിച്ച് ഒക്‌ടോബര്‍ മാസത്തോടെ കൂടി 11,000ത്തോളമായി. ഇപ്പോള്‍ അതല്ല സ്ഥിതി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ്. പ്രതിദിന കോവിഡ് കേസുകള്‍ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം…

Read More

പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു

  പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു. 89 വയസ്സായിരുന്നു. കോഴിക്കോട് മണിയൂരിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. പി ടി ഉഷയുടെ പരിശീലകനായിരുന്നു. രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നൽകി ആദരിച്ചിട്ടുണ്ട്.

Read More

ഇൻഡിഗോ യു എ ഇ വിമാന സർവീസ് ഇന്ന് രാത്രി പുനരാരംഭിക്കും

  ദുബായ്: യു എ ഇയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ ഇന്ന് രാത്രി മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് എയർലൈൻ വ്യക്തമാക്കി. എല്ലാ യാത്രക്കാരെയും അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാർക്കുണ്ടായ വിഷമങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും എയർലൈൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ആഗസ്റ്റ് 24 വരെ ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇ അധികൃതർ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇന്ന് രാവിലെ റിപ്പോർട്ടുണ്ടായിരുന്നു. വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റ് പൂർത്തിയാക്കാത്ത യാത്രക്കാരെ ഇൻഡിഗോ വിമാനത്തിൽ രാജ്യത്ത് എത്തിച്ചതിന്റെ പേരിലായിരുന്നു വിലക്ക്. ഇന്ത്യയിൽ നിന്നുള്ള താമസക്കാർക്ക് പ്രവേശന മാനദണ്ഡത്തിന്റെ ഭാഗമായി…

Read More

മിശ്രവിവാഹങ്ങളെല്ലാം ‘ലവ് ജിഹാദ്’ അല്ല; ഗുജറാത്ത് സര്‍ക്കാരിന്‍റെ വിവാദ നിയമത്തിലെ ആറ് വകുപ്പുകള്‍ കോടതി റദ്ദാക്കി

  ഗുജറാത്ത് സർക്കാറിന്‍റെ ‘ലവ് ജിഹാദ്’ നിയമത്തെ ചോദ്യംചെയ്ത് ഗുജറാത്ത് ഹൈക്കോടതി. മിശ്ര വിവാഹങ്ങളെയെല്ലാം ‘ലവ് ജിഹാദാ’യി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമവുമായി ബന്ധപ്പെട്ട ആറ് വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ തുടങ്ങി ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ ഏപ്രില്‍ മാസത്തിലാണ് മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്തത്. ഇതിനെതിരായ ഹരജിയാണ് ഗുജറാത്ത് ഹൈക്കോടതി പരിഗണിച്ചത്. വ്യക്തികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നതാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ…

Read More

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

തിരുവോണത്തിന് വാക്സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ

  കഴിഞ്ഞ 20 മാസത്തിലധികമായി കോവിഡ് പ്രധിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു അക്ഷീണം പലവിധ സമ്മർദ്ദങ്ങൾക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് കെ.ജി.എം.ഒ.എ ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ പരിപാടി ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തുകയും തിരുവോണ നാളിൽ വാക്സിനേഷൻ പരിപാടി ഒഴിവാക്കുകയും ചെയ്യണമെന്ന് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപെട്ടു. കോവിഡ് വാക്സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യം ആണ് നിലനിൽക്കുന്നത്. അതിനാല്‍ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗീ ചികിത്സ, മറ്റു രോഗപ്രതിരോധ…

Read More

വയനാട് ജില്ലയില്‍ 729 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.35

  വയനാട് ജില്ലയില്‍ ഇന്ന് (19.08.21) 729 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.35 ആണ്. 725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88144 ആയി. 81062 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5996 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4697 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഇന്ത്യയിൽ രണ്ടാം ഡോസിന് ശേഷം 87,000 പേര്‍ക്ക് കോവിഡ്, 46 ശതമാനവും കേരളത്തിൽ നിന്ന്

  രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും അതില്‍ 46 ശതമാനവുംകേരളത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തതാണ്. കേരളത്തില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം 80,000ആളുകള്‍ക്കും രണ്ടു ഡോസും എടുത്ത ശേഷം 40,000 പേര്‍ക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. വാക്‌സിനെടുത്ത…

Read More