കോവിഡ് മരണം ബന്ധുക്കളെ അറിയിച്ചില്ല: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ മാറ്റി
ആലപ്പുഴ: കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ പരാതി. രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിക്കുന്നതെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍.വി രാംലാലിനെ മാറ്റി. പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നിട്ടും മരണം അറിയിച്ചില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും…
