സുൽത്താൻ ബത്തേരി:
കച്ചവടക്കാർക്കടക്കം ഏഴ് പേർക്ക് കോവിഡ് പോസിറ്റീവായ മാടക്കര ടൗണിൽ അണു നശീകരണം നടത്തി .
ഒരുമിച്ചു നിന്നാൽ തിരിച്ചു പിടിക്കാം മാടക്കരയെ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും, വില്ലേജ് ഓഫീസ്, റേഷൻ കട, പാൽ സൊസൈറ്റി എന്നിവ മാടക്കര ലൈവ് 7X24 വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തിയത്.
കുട്ടി മാടക്കര, മുജീബ് മാടക്കര, ജസീൽ, മൊയ്‌തീൻ കുട്ടി AK, അസീസ് കാട്ടുമുണ്ട, നൗഷാദ് A, ശാഹുൽ, മുഹമ്മദ്‌അലി പുളിക്കൽ എന്നിവർ നേതൃത്വം നൽകി