മങ്കടയിൽ പതിനഞ്ച് വയസ്സുകാരന് വെടിയേറ്റു. അബദ്ധത്തിലാണ് പിതാവിന്റെ പക്കലുള്ള തോക്കിൽ നിന്ന് കുട്ടിക്ക് വെടിയേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു
കടന്നമണ്ണ പങ്ങിണിക്കാടൻ ജാഫറലി(49), ഉസ്മാൻ(47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വെള്ളില കുരങ്ങൻചോലയിൽ സംഭവം നടന്നത്. പരുക്കേറ്റ കുട്ടി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്