മലപ്പുറം പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതക്ക് നേരെ പീഡന ശ്രമം. സ്‌കാനിംഗിനായി കൊണ്ടുപോകുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചത്. പ്രതിയായ പുലാമന്തോൾ സ്വദേശി ശങ്കരമംഗലം വീട്ടിൽ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏപ്രിൽ 27നാണ് 38കാരിയായ വണ്ടൂർ സ്വദേശിനിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് സ്‌കാനിംഗിനായി കൊണ്ടുപോയത്. അപ്പോഴാണ് പീഡനശ്രമം നടന്നത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു യുവതി. ഇതിനാൽ പ്രതികരിക്കാൻ പോലും സാധിച്ചിരുന്നില്ല
കൊവിഡ് മുക്തയായ ശേഷം ഡോക്ടറോടാണ് യുവതി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർ പോലീസിനെ വിവരം അറിയിച്ചു. പ്രശാന്തിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.