കൊവിഡ്-19: ബ്രസീലില്‍ മരണം ആയിരം കടന്നു
കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ വെള്ളിയാഴ്ച 1000 മരണങ്ങള്‍ മറികടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 19,638 സ്ഥിരീകരിച്ച കൊവിഡ്-19 കേസുകളില്‍ 1,056 പേര്‍ മരിച്ചു. ലോകമെമ്പാടുമുള്ള മരണസംഖ്യ 100,000 ല്‍ കൂടുതലാണ്. ഇറ്റലി (18,000 ല്‍ കൂടുതല്‍), യു.എസ്.എ (ഏകദേശം 17,000), സ്പെയിന്‍ (ഏകദേശം 16,000) തുടങ്ങിയ രാജ്യങ്ങളിലെ മരണങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രസീലിന്‍റെ കണക്ക് ഇപ്പോഴും വളരെ ചെറുതാണെന്ന് അധികൃതര്‍ പറഞ്ഞു….