Headlines

Webdesk

ജീരക വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ…?

ജീരകം നമ്മൾ കരുതുന്നത് പോലെ അത്ര നിസാരവസ്തുവൊന്നുമല്ല. കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ ജീരകത്തിനുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഭാരം കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. ജീരകം കഴിക്കുന്നത് അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിതമായ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നു. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാന്‍…

Read More

സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്ന് വയനാട്ടിൽ മാവോയിസ്റ്റുകളുടെ ബാനർ

  രാജ്യം 75ാം സ്വാതന്ത്ര്യ ദിനം നാളെ ആഘോഷിക്കാനിരിക്കെ ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികൾ. സ്വാതന്ത്ര ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കമ്പമല എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിച്ചു. രാജ്യത്തിന് ലഭിച്ചത് യഥാർഥ സ്വാതന്ത്ര്യമല്ലെന്നാണ് ഇവർ പറയുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ പറയുന്നു.

Read More

സ്‌ഫോടക വസ്തു കെട്ടിവെച്ച് വീട്ടിലെത്തി; അബദ്ധത്തിൽ മറിഞ്ഞുവീണുണ്ടായ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു

  തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറുമ്മൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻവീട്ടിൽ മുരളീധരൻ(45)ആണ് മരിച്ചത്. സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് വീടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ വീട്ടുകാരെ ഭീഷണിപ്പെടുത്താനാണ് സ്‌ഫോടക വസ്തു കയ്യിൽ സൂക്ഷിച്ചത്. വീട്ടിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി വീഴുകയും ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്.

Read More

ദൃശ്യയുടെ കൊലപാതകം: പോലീസ് കുറ്റപത്രം സമർപ്പിച്ചു

  മലപ്പുറം ഏലംകുളം കൂഴന്തറയിൽ ദൃശ്യയെന്ന വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 518 പേജുകളിലായുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിച്ചത്. കൃത്യം നടന്ന് 57ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് മഞ്ചേരി നറുകര സ്വദേശി വിനീഷാണ്(21) കേസിലെ പ്രതി. മൂന്ന് രഹസ്യമൊഴിയടക്കം 81 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 80 തൊണ്ടിമുതലുകളും സമർപ്പിച്ചു. ജൂൺ 17നാണ് ചെമ്മാട്ടുവീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചത്.    

Read More

പാലക്കാട് ആലത്തൂരിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു; അപകടമുണ്ടായത് അഴ കെട്ടുന്നതിനിടെ

പാലക്കാട് ആലത്തൂരിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ അഴ കെട്ടുന്നതിനിടെയാണ് അപകടം. അലുമിനിയം കമ്പി ഉപയോഗിച്ച് അഴ കെട്ടുന്നതിനിടെ ഇലക്ട്രിക് വയറിൽ തട്ടി ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് പൊളിഞ്ഞു കിടക്കുന്നതിനാൽ താത്കാലികമായി കെട്ടിയ ഷെഡ്ഡിലാണ് ഇവർ താമസിക്കുന്നത്. ഷെഡ്ഡിലേക്ക് വൈദ്യുതി എത്തിച്ച വയറിൽ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു.  

Read More

വിജയ് മല്യയുടെ കിംഗ് ഫിഷർ ഹൗസ് വിറ്റു

മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ഹെഡ് ക്വാട്ടേഴ്സായിരുന്ന മുംബൈയിലെ കിങ്ഫിഷർ ഹൗസ് വിറ്റു. 52.25 കോടി രൂപയ്ക്കാണ് കെട്ടിടം വിറ്റത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ റിയാൽട്ടേഴ്സാണ് കിങ്ഫിഷർ ഹൗസ് വാങ്ങിയത്. കിങ്ഫിഷർ ഹൗസ് വിൽപനയിൽ നിന്ന് കിട്ടുന്ന പണം വിജയ് മല്യക്ക് പണം വായ്പ നൽകിയ ബാങ്കുകൾക്കാണ് ലഭിക്കുക. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ(ഡി.ആർ.ടി.)ആണ് വിൽപന നടത്തിയത്. എസ്.ബി.ഐ. നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്. 7250…

Read More

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 603 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.3

  വയനാട് ജില്ലയില്‍ ഇന്ന് (14.08.21) 603 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 772 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.3 ആണ്. 590 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85538 ആയി. 77927പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6672 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5166 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ആലുവ എടത്തലയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി

ആലുവ എടത്തലയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടത്തല സ്വദേശി മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയോടെ കബീർ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് തഖ്ദീസ് ആശുപത്രിയിലെ ഡോക്ടറായ ജീസൺ ജോണിയെ മുഹമ്മദ് കബീർ മർദിച്ചത്. കൊവിഡ് ബാധിച്ച ഭാര്യയുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. നഴ്‌സിന്റെ സാന്നിധ്യത്തിൽ ഭാര്യയെ ഡോക്ടർ പരിശോധിച്ചത് ഇയാൾക്ക് ഇഷ്ടപ്പെട്ടില്ല. ഭാര്യയുടെ ശരീരത്തിൽ സ്പർശിച്ചു എന്നുപറഞ്ഞായിരുന്നു കബീറിന്റെ മർദനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെ പിടികുടാൻ സാധിച്ചിരുന്നില്ല.

Read More

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരാഴ്ചയിലേറെയായി പുതിയ കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാൾക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക്…

Read More