മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ഹെഡ് ക്വാട്ടേഴ്സായിരുന്ന മുംബൈയിലെ കിങ്ഫിഷർ ഹൗസ് വിറ്റു. 52.25 കോടി രൂപയ്ക്കാണ് കെട്ടിടം വിറ്റത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ റിയാൽട്ടേഴ്സാണ് കിങ്ഫിഷർ ഹൗസ് വാങ്ങിയത്.
കിങ്ഫിഷർ ഹൗസ് വിൽപനയിൽ നിന്ന് കിട്ടുന്ന പണം വിജയ് മല്യക്ക് പണം വായ്പ നൽകിയ ബാങ്കുകൾക്കാണ് ലഭിക്കുക. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ(ഡി.ആർ.ടി.)ആണ് വിൽപന നടത്തിയത്.
എസ്.ബി.ഐ. നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്. 7250 കോടി രൂപ മല്യയുടെ ഓഹരികൾ വിറ്റ് ബാങ്കുകൾ തിരിച്ചുപിടിച്ചിരുന്നു.