Headlines

Webdesk

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരേ വീണ്ടും അതിക്രമം

  തിരുവനന്തപുരം: ജില്ലയിൽ വനിതാ ഡോക്ടർക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അർധരാത്രി അതിക്രമത്തിനിരയായത്. ചികിത്സയ്ക്കെത്തിയ രണ്ടുപേർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് പരാതി. അർധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടുപേർ മെഡിക്കൽ സെന്ററിലെത്തിയത്. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം. ഇവരിലൊരാൾ മെഡിക്കൽ സെന്ററിന് സമീപത്ത് കട നടത്തുന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഡിവൈ.എസ്.പി.ക്ക നേരിട്ട്…

Read More

ദുരന്തഭൂമിയായി ഹെയ്തി: ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു

കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. രണ്ടായിരത്തോളം പേർക്ക് പരുക്കേറ്റു. പതിനായിരത്തോളം വീടുകളും കെട്ടിടങ്ങളും തകർന്നുവീണു. ദുരന്തതീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു റിക്ടർ സ്‌കൈയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സെൻട്രൽ പോർട്ട് ഓ പ്രിൻസിൽ നിന്നും 160 കിലോമീറ്റർ അകലെയാണ്. എട്ട് കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സുനാമിയോ മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകളോ ഉണ്ടാകാൻ…

Read More

ഐഎന്‍എല്‍ പുറത്തേക്ക്; അടുത്ത എല്‍ഡിഎഫ് യോഗത്തിലേക്ക് വിളിക്കില്ല

ഐഎൻഎല്ലിലെ തർക്കത്തിൽ നിലപാട് കടുപ്പിച്ച് എൽഡിഎഫ്. അടുത്ത യോഗത്തിലേക്ക് വിളിക്കില്ലെന്ന് ഐഎൻഎല്ലിനെ എൽഡിഎഫ് അറിയിച്ചു. പിളർപ്പിലേക്കെത്തിയ പാർട്ടിയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഐഎൻഎല്ലിലെ പ്രശ്നം പരിഹരിക്കുന്നതിന് കാന്തപുരം വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ നീക്കങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ തന്നെ സിപിഎം എകെജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി ഐഎന്‍എല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയില്‍ ചേര്‍ന്നപ്പോള്‍ തെരുവില്‍ തമ്മില്‍ത്തല്ലുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്നാണ് സിപിഎം നിലപാട്…

Read More

സൈനിക സ്‌കൂളിൽ ഇനി മുതൽ പെൺകുട്ടികൾക്കും പ്രവേശനം

  സൈനിക സ്‌കൂളുകളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. 75ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പ്രഖ്യാപനം നടത്തിയത്. സൈനിക സ്‌കൂളുകളിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് നിരവധി പെൺകുട്ടികൾ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു നിലവിൽ 33 സൈനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. രണ്ടര വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ മിസോറാമിലെ സൈനിക സ്‌കൂളിൽ പെൺകുട്ടിൾക്ക് ആദ്യമായി പ്രവേശനം അനുവദിച്ചിരുന്നു.

Read More

75ാം സ്വാതന്ത്ര്യ ദിനത്തിൽ 75 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യത്തിന് സമ്മാനമായി 75 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചെറു വിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ഉഡാൻ വിമാന സർവീസ് തുടങ്ങിയ മാതൃകയിലാകും വന്ദേഭാരത് ട്രെയിൻ സർവീസുകളും. രാജ്യത്തിന്റെ എല്ലാ മേഖലയെയും ബന്ധിപ്പിക്കുന്നതാകും ട്രെയിനുകൾ.

Read More

സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ട്. കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കൽപ്പമാണ് ഇന്ന് ദേശീയതലത്തിൽ മുദ്രവാക്യമായിരിക്കുന്നത്. ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാൻ കഴിഞ്ഞുവെന്ന് പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിജ്ഞയെടുക്കണം. ജനങ്ങൾക്കിടയിലെ അന്തരം ഇല്ലാതാക്കാൻ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി കാലത്ത് ജീവന് സംരക്ഷണം നൽകുന്നതിനാണ് പരിഗണന. ഭരണഘടനാ സ്ഥാപനങ്ങളെ…

Read More

ഹെയ്തിയിൽ ശക്തമായ ഭൂചലനം: 29 പേർ മരിച്ചു, സുനാമി മുന്നറിയിപ്പും

ഹെയ്തിയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കൈയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 29 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമീപ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതമുണ്ടായതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. സ്‌കൂളുകളും വീടുകളുമാണ് തകർന്നത്. വൈദ്യുതി-ടെലഫോൺ ബന്ധങ്ങൾ താറുമാറായി. ദുരന്തമേഖലിയൽ രക്ഷാപ്രവർത്തനം തുടരുകയാണ്.  

Read More

മലപ്പുറത്ത് സദാചാര ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസ്: പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും

മലപ്പുറത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിൽ വിഷമിച്ച് അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപൻ സുരേഷ് ചാലിയത്തിനെ മർദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത്. ആക്രമിച്ചവരെല്ലാം തന്നെ സുരേഷ് ചാലിയത്തിന്റെ പരിസരവാസികളാണ്. മർദിച്ചതിന് അയൽവാസികളായ ചിലർ ദൃക്‌സാക്ഷികളുമാണ്. അമ്മയുടെയും മക്കളുടെയും മുന്നിൽ വെച്ച് അക്രമിസംഘം സുരേഷിനെ മർദിച്ച ശേഷം വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഇതിൽ മനം നൊന്താണ് അധ്യാപകൻ ആത്മഹത്യ ചെയ്തത് ചിത്രകാരനും സിനിമാ പ്രവർത്തകനും കൂടിയായിരുന്നു സുരേഷ് ചാലിയത്ത്. ഉടലാഴം…

Read More

ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡാക്രമണം; ഒരു ജവാന് പരുക്കേറ്റു

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേർക്ക് ഗ്രനേഡാക്രമണം. ആക്രമണത്തിൽ ഒരു ജവാന് പരുക്കേറ്റു. ശ്രീനഗറിലെ സനത് നഗർ ഭാഗത്താണ് ആക്രമണമുണ്ടായത്. രാത്രി 9 മണിയോടെയായിരുന്നു സംഭവം പരുക്കേറ്റ ജവാനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ബാരമുള്ള ജില്ലയിലും സൈനികർക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ട് നാട്ടുകാർക്കും പരുക്കേറ്റു.

Read More

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.

Read More