Headlines

Webdesk

നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. ജയശങ്കർക്കെതിരെ കേസെടുത്തു

നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയായിരുന്നു പരാതി എം ബി രാജേഷിനും ഭാര്യയുടെ സഹോദരൻ നിതിൻ കണിച്ചേരിക്കുമെതിരെയായിരുന്നു പരാമർശം. ചാനൽ ചർച്ചക്കിടെയാണ് ജയശങ്കർ അപകീർത്തികരമായ പരാമർശം നടത്തിയത്. നവംബർ 20ന് ജയശങ്കറോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Read More

ഗാനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്ഥാൻ; ഒമാനിൽ ഇറങ്ങി

താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് താജിക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിച്ചു. ഇതോടെ ഗാനി ഒമാനിൽ ഇറങ്ങി. അദ്ദേഹം അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചതിന് പിന്നാലെയാണ് അധികാരമൊഴിയാൻ തയ്യാറാണെന്ന് ഗാനി അറിയിച്ചതും പിന്നാലെ രാജ്യം വിട്ടതും. രാജ്യത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ പലായനം ചെയ്യുന്നതെന്ന് ഗാനി പറഞ്ഞിരുന്നു.

Read More

താലിബാൻ ഭരണത്തെ അംഗീകരിച്ച് ചൈന; കരുതലോടെ വീക്ഷിച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത താലിബാന് പിന്തുണ അറിയിച്ച് ചൈന. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് താലിബാന് പിന്തുണ നൽകുന്ന ആദ്യ രാജ്യം കൂടിയാണ് ചൈന. താലിബാൻ ഭരണത്തെ അംഗീകരിക്കുമെന്ന സൂചനകളാണ് ചൈന നൽകിയത് അതേസമയം ചൈനയുടെ പ്രതികരണത്തെ കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. മേഖലയിൽ പാക്കിസ്ഥാൻ-താലിബാൻ-ചൈന ത്രയങ്ങൾ ഇന്ത്യക്ക് ഭീഷണിയാകാൻ സാധ്യതയേറെയാണ്. ചൈനയുടെ തന്ത്രപ്രധാനമായ വ്യാപാര ഇടനാഴി കടന്നുപോകുന്നത് അഫ്ഗാൻ വഴിയാണ്. ഇതാണ് താലിബാൻ നിയന്ത്രിത ഭരണത്തെ അംഗീകരിക്കാനുള്ള അവരുടെ നീക്കത്തിന് പിന്നിൽ താലിബാൻ ഭരണത്തെ തള്ളിപ്പറഞ്ഞ്…

Read More

തിക്കിത്തിരക്കി ജനക്കൂട്ടം: കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്, അഞ്ച് മരണം

  അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചു. വിമാനങ്ങളിൽ കയറിപ്പറ്റാനായി ജനക്കൂട്ടം തിക്കിത്തിരക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ചെയ്തു. തിക്കിൽപ്പെട്ടാണോ അതോ വെടിയേറ്റാണോ ആളുകൾ മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. വിമാനങ്ങളിൽ കയറിപ്പറ്റാനുള്ള ആളുകളുടെ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെ കാബൂൾ വിമാനത്താവളം അടച്ചു. സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമാർഗം അന്താരാഷ്ട്ര…

Read More

സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം: യുവതിയും യുവാവും സ്വയം തീകൊളുത്തി

  ന്യൂഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം. യുവതിയും യുവാവും സ്വയം തീകൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയാണ് സംഭവമുണ്ടായത്. സുപ്രീം കോടതി പരിസരത്തേയ്ക്ക് പ്രവേശിക്കാനായി എത്തിയ യുവതിയെയും യുവാവിനെയും കവാടത്തിന് സമീപം തടഞ്ഞിരുന്നു. മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാലാണ് ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് വാനിലാണ് യുവതിയെയും യുവാവിനെയും ആശുപത്രിയിലെത്തിച്ചത്. ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം നടന്നത്. തീകത്തിയതിന് പിന്നാലെ…

Read More

ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ; പുതിയ പേരിട്ട് താലിബാൻ

അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ പേര് മാറ്റി താലിബാൻ. ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നാണ് പുതിയ പേര്. താലിബാൻ വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം താലിബാൻ അധികാരം പിടിച്ചതോടെ അഫ്്ഗാനിസ്ഥാനിൽ നിന്നുള്ള പലായനം തുടരുകയാണ്. ആയിരക്കണക്കിനാളുകളാണ് തീവ്രവാദികളെ ഭയന്ന് രാജ്യം വിട്ടോടുന്നത്. കാബൂൾ വിമാനത്താവളത്തിൽ ആയിരക്കണക്കിനാളുകളാണ് വിമാനങ്ങളിൽ കയറിപ്പറുന്നതിനായി തമ്പടിച്ചിരിക്കുന്നത്. അതേസമയം വിവിധ രാജ്യങ്ങൾ കാബൂളിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ താലിബാൻ കടന്നിട്ടില്ലെങ്കിലും ഇവിടേക്കുള്ള…

Read More

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി മുമ്പ് നൽകിയിരുന്ന നിർദേശം. എന്നാൽ കൊവിഡ് സാഹചര്യം കാരണം കോടതി നടപടികൾ ഏറെക്കാലം തടസ്സപ്പെട്ടെന്നും ഇതിനാൽ സമയം നീട്ടി അനുവദിക്കണമെന്നും സമയം നീട്ടി നൽകണമെന്നുമായിരുന്നു വിചാരണ കോടതി ജഡ്ജി…

Read More

ആയിരങ്ങൾ തടിച്ചുകൂടി: കാബൂൾ വിമാനത്താവളം അടച്ചു; സർവീസുകൾ നിർത്തിവെച്ചു

കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കിയാണ് ഗതാഗതം നടത്തുന്നത്. വ്യോമമേഖല പൂർണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരൻമാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ് താലിബാനിൽ നിന്ന് രക്ഷപെടാനായി ആയിരക്കണക്കിന് അഫ്ഗാനിസ്ഥാനികൾ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടതായി വന്നു. വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ചിലയിടങ്ങളിൽ താലിബാനും ജനക്കൂട്ടത്തിന് നേർക്ക് വെടിയുതിർത്തു റൺവേയിൽ ജനം തമ്പടിച്ചതോടെയാണ് വിമാനത്താവളം പൂർണമായി അടച്ചത്. അമേരിക്കയും ബ്രിട്ടനും മാത്രമാണ് തങ്ങളുടെ പൗരൻമാരെ സുരക്ഷിതമായി അഫ്ഗാനിൽ…

Read More

ആരോപണങ്ങൾ അടിസ്ഥാനരഹിതം: പെഗാസസ് വിവാദം തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം

  പെഗാസസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും ചില നിക്ഷിപ്ത താത്പര്യക്കാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറയുന്നു. രണ്ട് പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സമർപ്പിച്ചിരിക്കുന്നത്. പെഗാസസ് വിഷയത്തിൽ ഉയർന്ന എല്ലാ ആരോപണങ്ങളും സത്യവാങ്മൂലത്തിൽ കേന്ദ്രം തള്ളുന്നു. വിഷയത്തിൽ പാർലമെന്റിൽ കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ഉള്ളത് പെഗാസസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. ഇവ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിക്ക്…

Read More

അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും; ഡൽഹി വിമാനത്താവളത്തിൽ പൊട്ടിക്കരഞ്ഞ് അഫ്ഗാനി യുവതി

  അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ ഡൽഹിയിലേക്ക് എത്തിയ അഫ്ഗാൻ വനിത പ്രതികരിച്ചത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലം, എനിക്ക് പേടിയാകുന്നു എന്നായിരുന്നു അഫ്ഗാനി യുവതി കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞായറാഴ്ച രാത്രി കാബൂളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ഡൽഹിയിലെത്തിയത്. എന്റെ രാജ്യത്തെ ലോകം ഒറ്റപ്പെടുത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. ഞങ്ങളെയും കൊല്ലും. ഞങ്ങളുടെ സ്ത്രീകൾക്ക് ഒരവകാശവും ഇനിയാ രാജ്യത്തുണ്ടാകില്ലെന്നും ഇവർ പറഞ്ഞു.

Read More