അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ അട്ടിമറിച്ച് രക്തരൂക്ഷിത യുദ്ധത്തിലൂടെ അധികാരത്തിലെത്തിയ താലിബാൻ ഭീകരർ ദൈവത്തിന് നന്ദി പറഞ്ഞ് രംഗത്ത്. ദൈവത്തിന് നന്ദി. ഞങ്ങൾ നേടിയത് കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു താലിബാൻ വക്താവ് മുഹമ്മദ് നയീം പ്രതികരിച്ചത്
രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വാതന്ത്ര്യവുമാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുവദിക്കില്ല. ജനങ്ങളെ ഉപദ്രവിക്കില്ലെന്നും താലിബാൻ അറിയിച്ചു. അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. മുജാഹിദ്ദിനുകൾക്ക് മഹാത്തായ ദിനമാണിതെന്നും മുഹമ്മദ് നയീം പറഞ്ഞു