Headlines

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തിൽ അണുബാധ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നൽകുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.