പോലീസ് വീണ്ടുവിചാരത്തോടെ പെരുമാറണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പോലീസുകാർ വീണ്ടുവിചാരത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പോലീസിന്റെ സേവനം ഫലപ്രദമായി നടക്കുന്നുണ്ട്. നല്ല രീതിയിലാണ് പൊതുവെ പ്രവർത്തിക്കുന്നത്. എന്നാൽ ചില തെറ്റായ സംഭവങ്ങൾ അപൂർവമായി റിപ്പോർട്ട് ചെയ്യുന്നത്. ഇത് പോലീസ് ശ്രദ്ധിക്കേണ്ട കാര്യമാണ്.

പോലീസിന്റെ ഭാഗത്ത് നിന്ന് ഔചിത്യപൂർവമായ ഇടപെടൽ ഉണ്ടാകണം. ഇതാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ ചിലയിടങ്ങളിൽ പോലീസ് അതിക്രമം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.

സംസ്ഥാനത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പകരം പിഴ ഈടാക്കാൻ സർക്കാർ ഒരുങ്ങുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്ന വണ്ടികൾ കൂട്ടത്തോടെ പിടിച്ചെടുത്തിരുന്നു.