പോലീസ് വീണ്ടുവിചാരത്തോടെ പെരുമാറണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പോലീസുകാർ വീണ്ടുവിചാരത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പോലീസിന്റെ സേവനം ഫലപ്രദമായി നടക്കുന്നുണ്ട്. നല്ല രീതിയിലാണ് പൊതുവെ പ്രവർത്തിക്കുന്നത്. എന്നാൽ ചില തെറ്റായ സംഭവങ്ങൾ അപൂർവമായി റിപ്പോർട്ട് ചെയ്യുന്നത്. ഇത് പോലീസ് ശ്രദ്ധിക്കേണ്ട കാര്യമാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് ഔചിത്യപൂർവമായ ഇടപെടൽ ഉണ്ടാകണം. ഇതാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ ചിലയിടങ്ങളിൽ പോലീസ് അതിക്രമം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സംസ്ഥാനത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പകരം പിഴ ഈടാക്കാൻ സർക്കാർ ഒരുങ്ങുന്നതായും…

Read More

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ നാലുപേര്‍ക്കും ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയവരും. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍…

Read More

രാജ്യത്ത് ലോക്ക് നാലാഴ്ചത്തേക്ക് കൂടി നീട്ടും; സൂചന നൽകി പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14നാണ് 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നത്. കൊറോണക്കെതിരായ പോരാട്ടം രാജ്യത്തെ ഒരുമിപ്പിച്ചെന്നും അത് തുടരേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അതേസമയം രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും ഇതിൽ വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി…

Read More