തിരുവനനന്തപുരത്തെ ലുലു മാൾ നിർമാണം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. കൊല്ലം സ്വദേശി കെഎം സലീം നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ആക്കുളത്തെ ലുലു മാൾ നിർമാണം തീരദേശപരിപാലന നിയനം ലംഘിച്ചാണെന്നായിരുന്നു ഹർജിക്കാരന്റെ പരാതി
എന്നാൽ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് കോടതി പറഞ്ഞു. ആവശ്യമായ രേഖകൾ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയത്. ഒന്നര ലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിർമാണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരൻ വാദിച്ചത്.