Headlines

Webdesk

ബുൾ ജെറ്റ് സഹോദരൻമാരുടെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കസ്റ്റഡിയിൽ

കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ഇ ബുൾജെറ്റ് സഹോദരൻമാർക്കെതിരെ ആർടിഒയുടെ കുറ്റപത്രം തയ്യാറായി. ഇവരുടെ വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചു. ഇത് നിയമലംഘനമാണ്. 1988ലെ മോട്ടോർ വാഹന നിയമവും കേരളാ മോട്ടോർ വാഹന നികുതി നിയമവും ഇ ബുൾജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ ഇവരുടെ…

Read More

ഹിമാചലിൽ ബസടക്കമുള്ള വാഹനങ്ങൾക്ക് മേൽ മണ്ണിടിഞ്ഞു വീണു; നാൽപതോളം പേർ മണ്ണിനടിയിൽ

  ഹിമാചൽ പ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ 40ൽ അധികം പേരെ കാണാതായി. ബസടക്കമുള്ള വാഹനങ്ങൾക്ക് മുകളിലാണ് മണ്ണിടിഞ്ഞുവീണത്. നാൽപതോളം പേർ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. ദേശീയപാത വഴി ഹരിദ്വാറിലേക്ക് പോകുകയായിരുന്ന ട്രാൻസ്‌പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത് ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഉയരത്തിൽ നിന്ന് ഉരുളൻ കല്ലുകൾ അടക്കമുള്ള മണ്ണ് താഴേക്ക് പതിക്കുയായിരുന്നു. ബസ് കൂടാതെ മറ്റ് വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടതായാണ് റിപ്പോർട്ട്.

Read More

ബുൾ ജെറ്റ് സഹോദരൻമാരുടെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കസ്റ്റഡിയിൽ

  കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ഇ ബുൾജെറ്റ് സഹോദരൻമാർക്കെതിരെ ആർടിഒയുടെ കുറ്റപത്രം തയ്യാറായി. ഇവരുടെ വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചു. ഇത് നിയമലംഘനമാണ്. 1988ലെ മോട്ടോർ വാഹന നിയമവും കേരളാ മോട്ടോർ വാഹന നികുതി നിയമവും ഇ ബുൾജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ…

Read More

ബഹളമടങ്ങാതെ രാജ്യസഭ: വിതുമ്പിക്കരഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിൽ കടുത്ത വേദന പ്രകടിപ്പിച്ച് സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവെ വെങ്കയ്യ നായിഡു വിതുമ്പിക്കരഞ്ഞു. ചൊവ്വാഴ്ച രാജ്യസഭാ ആറ് തവണ നിർത്തിവെച്ചിരുന്നു സെക്രട്ടറി ജനറലിന്റെ മേശമേൽ കയറി അംഗങ്ങൾ പ്രതിഷേധിച്ച് സഭയെ പ്രക്ഷുബ്ദമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ച ചെയ്യാനുള്ള നീക്കത്തിനെതിരെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി ഫയൽ വലിച്ചുകീറിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാൽ ഇതിനെ നാടകീയമായി നേരിടാനാണ് സർക്കാരിന്റെ നീക്കം. പാർലമെന്റ് എന്ന…

Read More

തിരക്ക് നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് കോടതി; രണ്ട് മാസം സമയം വേണമെന്ന് ബെവ്‌കോ

ആൾക്കൂട്ടം നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്‌കോയോട് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കുട്ടം നിയന്ത്രിക്കുക, അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലെ മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ല. മറ്റ് മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. സൗകര്യമില്ലാത്ത മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകൾക്ക്…

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹർജി തള്ളിയത്. കസ്റ്റംസിന്റെ വാദങ്ങൾ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കേസിലെ സുപ്രധാന വിവരങ്ങൾ സീൽഡ് കവറിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Read More

വാക്‌സിൻ മിക്‌സിംഗ് പരീക്ഷണത്തിന് അനുമതി: ഒന്നാം ഡോസ് കൊവിഷീൽഡ്, രണ്ടാം ഡോസ് കൊവാക്‌സിൻ

കൊവിഡ് വാക്‌സിനുകളായ കൊവിഷീൽഡും കൊവാക്‌സിനും ഇടകലർത്തി പഠനം നടത്തുന്നതിന് ഡിസിജിഐയുടെ അംഗീകാരം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലാകും ഇതിന്റെ പഠനവും ക്ലിനിക്കൽ പരീക്ഷണവും നടത്തുക. വെല്ലൂരിൽ 300 സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തുന്നത്. ഒരാൾക്ക് രണ്ട് വ്യത്യസ്ത ഡോസുകൾ നൽകുന്നത് ഫലപ്രാപ്തിയുണ്ടാക്കുമോയെന്നതാണ് ലക്ഷ്യമിടുന്നത്. ഒരു ഡോസ് കൊവിഷീൽഡും അടുത്ത ഡോസ് കൊവാക്‌സിനുമാണ് കുത്തിവെക്കുക. കൊവിഡിനെതിരെ വെവ്വേറെ വാക്‌സിനുകളുടെ ഓരോ ഡോസ് വീതം സ്വീകരിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് ഐസിഎംആർ പഠനം വ്യക്തമാക്കിയിരുന്നു.

Read More

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ കൂറുമാറിയതായി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ 34ാം സാക്ഷി കാവ്യ മാധവൻ കൂറുമാറി. പ്രോസിക്യൂഷൻ വിസ്താരത്തിനിടെയാണ് എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യാ മാധവൻ കൂറുമാറിയത്. സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കാവ്യാ മാധവനെ വിസ്താരം നടത്താൻ അനുമതി തേടി. കാവ്യയുടെ ഭർത്താവായ ദിലീപിന് അതിക്രമം നേരിട്ട നടിയോട് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിച്ചത്. ഒരു ഹോട്ടലിൽ വെച്ച് ഇരയായ നടിയും ദിലീപും തമ്മിൽ വാക്കു തർക്കമുണ്ടായപ്പോൾ കാവ്യ ഒപ്പമുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

Read More

24 മണിക്കൂറിനിടെ 38,353 പേർക്ക് കൂടി കൊവിഡ്; 497 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പതിനായിരത്തോളം രോഗികളുടെ വർധനവ് ഇന്നുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച 28,204 പേർക്കായിരുന്നു രോഗബാധ ഇന്നലെ സ്ഥിരീകരിച്ചതിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 497 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ടിപിആർ 2.16 ശതമാനമാണ്. കഴിഞ്ഞ 16 ദിവസമായി ടിപിആർ മൂന്ന് ശതമാനത്തിൽ താഴെയാണ്. രാജ്യത്ത് ഇതുവരെ 3,20,36,511 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,29,179 പേർ കൊവിഡ് ബാധിച്ച്…

Read More

ഒക്ടോബർ ഒന്ന് മുതൽ എടിഎമ്മിൽ പണം ഇല്ലെങ്കിൽ ബാങ്കുകൾക്ക് പിഴയിടാൻ ആർ ബി ഐ

എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനൊരുങ്ങി റിസർവ് ബാങ്ക്. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തതിനാൽ പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് തീരുമാനമെന്ന് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു പണം നിറയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തനരഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിലുമാണ് നടപടി. ഒക്ടോബർ ഒന്ന് മുതൽ പിഴ ഈടാക്കുന്നത് നിലവിൽ വരും. മാസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ സമയം എടിഎം കാലിയായൽ പതിനായിരം…

Read More