Webdesk

സംസ്ഥാനത്ത് 1251 പേര്‍ക്കു കൂടി കോവിഡ്; 814 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 814 പേർ രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ ഉറവിടം അറിയാത്തത് 73 പേർ. വിദേശത്തുനിന്ന് എത്തിയത് 77 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 94. 18ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മലപ്പുറം മാമ്പുറത്ത് ഇമ്പച്ചിക്കോയ ഹാജി(68), കണ്ണൂർ കൂടാളിയിലെ സജിത്ത്(40),…

Read More

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയ്ക്ക് ജാമ്യം; 13ാം തീയതിവരെ കേരളം വിട്ടുപോകരുത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. ഓഗസ്റ്റ് 13ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതുവരെ കേരളം വിട്ടു പോകരുതെന്നും കോടതി നിർദേശം നൽകി. ഇനിയുള്ള ഹിയറിംഗുകളിൽ ഫ്രാങ്കോയോട് നേരിട്ട് ഹാജരാകണമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചു   കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി വിടുതൽ ഹർജിയിൽ തീരുമാനമെടുക്കും വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫ്രാങ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെ വിധി പറയരുതെന്ന് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും…

Read More

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ എണ്ണം 16 ആയി; 12 പേരെ രക്ഷപ്പെടുത്തി

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. പതിനാറ് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. 12 പേരെ രക്ഷപ്പെടുത്തി. ആകെ 78 പേരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   അപകടത്തിന്റെ പശ്ചാത്തലത്തിൽ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ നിർദേശം നൽകി. ജില്ലാ കലക്ടർമാർക്കാണ് നിർദേശം. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ രാജമലയിലെ ദുരന്തനിവരാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം…

Read More

മെട്രോ മലയാളം ദിനപത്രം അറിയിപ്പ്

  മെട്രോ മലയാളം വെബ് പോർട്ടലിൽ നിന്നും വാട്സാപ്പ് വഴി വരുന്ന വാർത്തകൾ ലിങ്കിൽ പോയി വായിക്കാൻ കഴിയാത്ത മാന്യ വയനക്കാർ വാർത്ത വരുന്ന നമ്പർ സേവ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സേവ് ചെയ്യുന്ന പക്ഷം വായനകാർക്ക് ലിങ്കിൽ കയറാൻ സാധിക്കുന്നതായിരിക്കും. എന്നിട്ടും ലിങ്കിൽ കയറാൻ സാധിക്കുന്നിലെങ്കിൽ ദയവായി താഴെ കാണുന്ന നമ്പറിൽ വിളിക്കാം. എന്ന് മെട്രോ മലയാളത്തിന് വേണ്ടി എഡിറ്റർ

Read More

കാലവര്‍ഷം: വയനാട്ടിൽ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം- ജില്ലാ കലക്ടർ

ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ഇനിയൊരുത്തരവ് വരെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഉത്തരവ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന വകുപ്പുകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. ജില്ലാതല ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പ് വരുത്തണം. ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി…

Read More

വയനാട്ടിൽ വീണ്ടും കോവിഡ് മരണം:മരിച്ചത് കൽപ്പറ്റ സ്വദേശി

വയനാട്ടിൽ കോവിഡ് ബാധിച്ച് ചിത്സയിലായിരുന്നയാൾ മരിച്ചു. കൽപ്പറ്റ കൃപ ആശുപത്രിക്ക് സമീപം ചാത്തോത്ത് വയൽ അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. കൽപ്പറ്റ നഗരത്തിലെ കോഴി കച്ചവടക്കാരനായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ച് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇന്നു ഉച്ചയോടെയായിരുന്നു മരണം.മക്കൾ :ജംഷീർ, റിയാസ്. ഇതോടെ വയനാട്ടിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

Read More

അതിതീവ്ര മഴയ്ക്ക് സാധ്യത: ആറ് ജില്ലകളിൽ റെഡ് അലർട്ട്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 7 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 8 : ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്. എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

സുൽത്താൻ ബത്തേരി- പൊൻ കുഴി നാഷ്ണൽ ഹൈവേ യിൽ വെള്ളം കയറിയതിനേ തുടർന്ന് കേരളത്തിലേക്ക് വരികയായിരുന്ന നാൽപതോളം ചരക്കുലോറികൾ വനത്തിൽ കുടുങ്ങിക്കിടക്കുന്നു

സുൽത്താൻ ബത്തേരി നാഷ്ണൽ ഹൈവേ 766-ൽ പൊൻ കുഴി- തകരപ്പാടി പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കേരളത്തിലേക്ക് വരികയായിരുന്ന താൽപതോളം ചരക്കുലോറികൾ വനത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് ഹൈവേയിൽ വെള്ളം കയറിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് തകരപ്പാടിയിൽ നാല്പതോളം വരുന്ന ചരക്കുലോറികൾ എത്തിയത്. ഭക്ഷണവും മറ്റും ലഭിക്കാതെ വന്ന ലോറി ജീവനക്കാർക്ക് വയനാട് ജില്ലാ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സഹായവുമായെത്തി .ലോറി കാർക്കുള്ള ഭക്ഷണ കിറ്റുകൾ അസോസിയേഷൻ നൽകി.നാസർ…

Read More

പെട്ടിമുടി വൻദുരന്തം: മരണസംഖ്യ 11 ആയി; 14 പേരെ രക്ഷപ്പെടുത്തി, 58 പേർ മണ്ണിനടിയിൽ

മൂന്നാർ രാജമല പെട്ടിമുടിയിൽ തൊഴിലാളികളുടെ ലയങ്ങൾക്ക് മേലെ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ച പതിനൊന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മണ്ണിനടിയിൽ ഇനിയും 58 പേർ കുടുങ്ങിക്കിടക്കുന്നതായാണ് ദേവികുളം സബ്കലക്ടർ പ്രേം കുമാർ അറിയിച്ചത്. 14 പേരെ ഇതിനോടകം രക്ഷപ്പെടുത്തി വെള്ളിയാഴ്ച പുലർച്ചെയോടെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. നേരം വെളുത്തതിന് ശേഷമാണ് അപകടവിവരം പുറംലോകം അറിയുന്നത്. ഒറ്റപ്പെട്ട മേഖലയായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താനും ഏറെ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വന്നു. മരിച്ചവരിൽ അഞ്ച് പേർ…

Read More

തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ

തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പതുകാരിയായ ഷീജയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാനവാസിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. മദ്യപിച്ചെത്തിയ ഷാനവാസും ഷീജയും തമ്മിൽ ഇന്നലെ രാത്രി വഴക്ക് നടന്നിരുന്നു. പുലർച്ചെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഷീജ കുത്തേറ്റ് കിടക്കുന്നതാണ്. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Read More