Webdesk

സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ല, റമീസിനെ അറിയില്ല; രാഷ്ട്രീയ ഗൂഢാലോചനയെന്ന് കാരാട്ട് റസാക്ക്

സ്വർണക്കള്ളക്കടത്തിലേക്ക് തന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കാരാട്ട് റസാക്ക് എംഎൽഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല. റമീസിനെയോ മറ്റ് പ്രതികളെയോ അറിയില്ലെന്നും എംഎൽഎ പറഞ്ഞു അന്വേഷണ ഏജൻസികൾ തന്നെ ബന്ധപ്പെട്ടിട്ടില്ല. പ്രത്യേക അജണ്ട വെച്ചുള്ള അന്വേഷണം പാടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണ്. ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് പ്രതികളല്ല തന്റെ പേര് പറഞ്ഞത്. ഒരു പ്രതിയുടെ ഭാര്യയാണ്. ഇവരുടെ മൊഴി വിശ്വസനീയമല്ല. പുറത്തു നിൽക്കുന്നവരെ…

Read More

കൊവിഡ് വ്യാപനത്തിൽ കുറവ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പുതിയ കേസുകൾ, 480 മരണം

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം പിന്നിട്ടു   79.09 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 71.37 ലക്ഷം രോഗമുക്തി നേടി. 6.53 ലക്ഷം പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 480 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ മരണം 1,19,014 ആയി ഉയർന്നു. കഴിഞ്ഞ ദിവസം…

Read More

സ്വർണക്കടത്ത് കാരാട്ട് ഫൈസലിനും കാരാട്ട് റസാക്കിനും വേണ്ടിയെന്ന് സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി

സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാക്ക് എംഎൽഎക്കും കാരാട്ട് ഫൈസലിനുമെതിരായ മൊഴി പുറത്ത്. റമീസ് സ്വർണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയെന്ന് സന്ദീപ് നായരുടെ ഭാര്യ മൊഴി നൽകി. കേസിൽ നേരത്തെ കാരാട്ട് ഫൈസലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.   സ്വപ്‌നക്കൊപ്പം സന്ദീപും റമീസും നടത്തുന്ന സ്വർണക്കടത്ത് സംബന്ധിച്ച് സൗമ്യക്ക് വ്യക്തമായ വിവരമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കടത്തിനെ എതിർത്തപ്പോൾ സന്ദീപ് ഉപദ്രവിച്ചതായും സൗമ്യ മൊഴി നൽകിയിട്ടുണ്ട് കാരാട്ട് റസാക്കിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണം കടത്തുന്നതെന്നും സ്വപ്‌നയുടെ…

Read More

ഉദ്യോഗസ്ഥരുടെ അശ്രദ്ധ; അമ്മത്തൊട്ടിലില്‍ ലഭിച്ച ആണ്‍കുട്ടി രേഖകളിൽ പെൺകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെ വൈദ്യപരിശോധന കൃത്യമായി നടത്താതെ പെണ്‍കുട്ടി എന്ന് രേഖപ്പെടുത്തി. നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായോടുളള ആദരസൂചകമായി മലാലയെന്ന് പേരുമിട്ട്, ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റിക്കഴിഞ്ഞപ്പോഴാണ് പിഴവ് മനസിലായത്. ജീവനക്കാരുടെ പിഴവാണെന്നും നടപടിയെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു.   വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമ്മത്തൊട്ടിലില്‍ കുട്ടിയെ ലഭിച്ചത്. തൈക്കാട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും പെണ്‍കുട്ടിയാണെന്നാണ് രേഖപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരും ഔദ്യോഗിക രേഖകളില്‍ പെണ്‍കുട്ടിയെന്ന് രേഖപ്പെടുത്തി. നൊബേല്‍…

Read More

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിന് എതിരായ സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു അതേസമയം സിബിഐ ഇതുവരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടില്ല. മറുപടി നൽകാൻ കൂടുതൽ സമയം തേടിയേക്കും. കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്ഥാന സർക്കാർ ഉയർത്തുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചെങ്കിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു….

Read More

കുരുന്നുകൾ അക്ഷരം എഴുതി തുടങ്ങി; വിദ്യാരംഭ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുന്നത്. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളിൽ തന്നെ ചടങ്ങുകൾ നടത്താനുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം നാവിൽ എഴുതാനുപയോഗിക്കുന്ന സ്വർണം അണുവിമുക്തമാക്കണം. ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ചത് അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം   തുഞ്ചൻപറമ്പിൽ ഇത്തവണ വിദ്യാരംഭ ചടങ്ങുകൾ ഇല്ല. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ ചടങ്ങുകൾ നടക്കുന്നുണ്ട്. ഓൺലൈനായി അപേക്ഷിച്ചവർക്ക് മാത്രമാണ് അവസരമുള്ളത്. രക്ഷിതാക്കൾ…

Read More

വയനാട് ചീയമ്പത്ത് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവയെ രണ്ട് ദിവസം നിരീക്ഷണത്തിൽ സൂക്ഷിക്കും

വയനാട് ചീയമ്പത്ത് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവയെ രണ്ട് ദിവസം നിരീക്ഷണത്തിൽ സൂക്ഷിക്കും. ശേഷം ഡോക്ട്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനന്തര നടപടികൾ സ്വീകരിക്കുക.

Read More

ചെന്നൈ ഒടുവില്‍ ജയം നേടി, ബാംഗ്ലൂരിനെ 8 വിക്കറ്റിന് വീഴ്ത്തി, തിളങ്ങിയത് യുവതാരങ്ങള്‍

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട്് വിക്കറ്റ് ജയം. നാണക്കേടിന്റെ വക്കില്‍ നില്‍ക്കുന്ന ടീമിന് ജയം അത്യാവശ്യമായിരുന്നു. മികച്ച ബൗളിംഗും ബാറ്റിംഗും പുറത്തെടുത്താണ് ചെന്നൈ വിജയം നേടിയത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. റിതുരാജ് ഗെയ്ക്ക്വാദിന്റെ അര്‍ധ സെഞ്ച്വറി അവര്‍ക്ക് കരുത്തേകി. 51 പന്തില്‍ 65 റണ്‍സുമായി ഗെയ്ക്ക്വാദ് പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്‌സറും ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്ന് പിറന്നു….

Read More

കോവിഡ് ചൈനീസ് വൈറസ് തന്നെ; ട്രംപിനെ ശരിവെച്ച് ചൈനീസ് വൈറോളജിസ്റ്റ്

വാഷിങ്ടൻ • അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കോവിഡ് മഹാമാരിയുടെ ഉറവിടം ചൈനയാണെന്നും മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ പരസ്യമായ നിലപാട് ശരിവെക്കുകയും ചെയുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ വീണ്ടും രംഗത്ത്. ഹോംഗ് കോംഗ് യൂണിവേഴ്സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായ ഡോ. ലീ മെംഗ് യാന്‍ കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമെന്ന് ഉറച്ച് വിശ്വസിക്കുന്നു. കോവിഡ് 19 ചൈനീസ് ഭരണകൂടത്തിന്റെ…

Read More

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ഇന്ന്നിർവഹിക്കും. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ്‌ റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4…

Read More