Webdesk

പെട്ടിമുടിയിൽ മരണസംഖ്യ 53 ആയി; മൃതദേഹം ലഭിച്ചത് കന്നിയാറിന്റെ തീരത്ത് നിന്ന്

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ തീരത്ത് നിന്ന് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിലേറെയും കുട്ടികളാണ്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്. ആറാം ദിവസമാണ് പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നത്. കണ്ടെത്താനുള്ള 17 പേരിൽ 15 പേരും കുട്ടികളാണെന്നാണ് വിവരം. അപകടം നടന്ന് ഇത്രയും…

Read More

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ചു; സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി ജി സുധാകരൻ

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ഒഴിമുറി ആധാരം ചെയ്യുന്നതിനായി സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. ക്യാൻസർ രോഗിയായ അദ്ദേഹം ആംബുലൻസിലാണ് ഓഫീസിലെത്തിയത്. എന്നാൽ കിടപ്പ് രോഗി കൂടിയായ സനീഷിനെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിൽ വരണമെന്ന് സബ് രജിസ്ട്രാർ നിർബന്ധിക്കുകയായിരുന്നു. ഇതോടെ കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിന് ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്തു നൽകാൻ സബ്…

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്ന് 1600 രൂപയുടെ കുറവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില താഴേക്ക്. ഒരു മാസം തുടർച്ചയായി വില വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ കുത്തനെ വില ഇടിയുന്നതാണ് ഇന്ന് കണ്ടത്. പവന് ഇന്ന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 39,200 രൂപയായി. 4900 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച രണ്ട് തവണയായി സ്വർണത്തിന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 2800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു , കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത് .ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും . 20 ദിവസമായി വിവിധ രോഗങ്ങൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Read More

അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരിൽ റെക്കോഡ് വർധനവ്

ന്യൂയോർക്ക് സിറ്റി: അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരിൽ റെക്കോഡ് വർധനവ്.ഈ വർഷം 5,800 ലധികം അമേരിക്കക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. ന്യൂയോർക്ക് കേന്ദ്രീകൃതമായിട്ടുള്ള ബാംബ്രിജ് അക്കൗണ്ടന്റ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. എല്ലാ മൂന്ന് മാസവും കൂടുന്തോറും സർക്കാർ പുറത്തുവിടുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചവരെ കണ്ടെത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴിൽ നടക്കുന്ന കാര്യങ്ങൾ, കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതി, യു.എസിലെ രാഷ്ട്രീയ നയങ്ങൾ എന്നിവയാണ് പൗരന്മാരെ പ്രധാനമായും രാജ്യം വിട്ട് പോകാൻ…

Read More

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.95 അടിയിലെത്തി; നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു

മുലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. മഴ കുറഞ്ഞതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും നീരൊഴുക്കിന് സമാനമാണ്. ഇതു വലിയ ആശ്വാസമാണ് പ്രദേശവാസികൾക്ക് നൽകുന്നത് ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ വെള്ളം ഒഴുക്കിവിട്ട് ആശങ്ക ഒഴിവാക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലെ മഴ കണക്കിലെടുത്ത് മാത്രമേ തമിഴ്‌നാട് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധ്യതയുള്ളു. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയമായ ജലനിരപ്പ്.

Read More

സഞ്ജയ് ദത്തിന് ക്യാൻസർ സ്ഥിരീകരിച്ചു; ചികിത്സക്കായി അമേരിക്കയിലേക്ക്

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ക്യാൻസർ സ്ഥിരീകരിച്ചു. ശ്വാസകോശ അർബുദമാണ് സ്ഥിരീകരിച്ചത്. മുംബൈ ലീലാവതി ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താരം രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നും ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടിൽ പറയുന്നു ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് ദത്തിന്റെ രോഗവിവരം ആദ്യം ട്വീറ്റ് ചെയ്തത്. ചികിത്സക്കായി ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യുരുത്, മടങ്ങി വരുമെന്നും സഞ്ജയ് ദത്ത് പിന്നീട്…

Read More

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഞായാറാഴച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികള്‍ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതല്‍ രോഗികള്‍…

Read More

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

Read More

ഷെയ്ൻ നിഗം നായകനാവുന്ന വെയിൽ ചിത്രത്തിൻ്റെ ട്രെയിലർ ചിങ്ങം ഒന്നിന്

ഷെയ്ന്‍ നിഗം നായകനാകുന്ന ‘വെയില്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചിങ്ങം ഒന്നിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ ഏഴു മണിക്ക് ട്രെയ്‌ലര്‍ റിലീസ് ചെയ്യും. ”സ്‌നേഹിതരെ, നമ്മള്‍ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാല്‍ ഏത് സാഹചര്യത്തെയും നമ്മള്‍ ഫേസ് ചെയ്‌തേ പറ്റു.. ആയതിനാല്‍ നമ്മളുടെ സിനിമയുടെ ട്രൈലെര്‍ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന് കുളിര്മയേകുന്ന ഒന്നായിരിക്കും…..

Read More