Webdesk

അണുബാധക്ക് പരിഹാരം കാണാന്‍ ഒറ്റമൂലികള്‍

ആരോഗ്യ സംരക്ഷണത്തിന് എന്നും എപ്പോഴും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇന്‍ഫെക്ഷന്‍ അഥവാ അണുബാധ. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും അണുബാധക്ക് പരിഹാരം കാണുന്നതിനും നമുക്ക് വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ഒറ്റമൂലികള്‍ ഉണ്ട്. എന്നാല്‍ ഇത്തരം അണുബാധക്ക് പരിഹാരംകാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. അണുബാധകള്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയില്‍ തന്നെ ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ…

Read More

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 85 പേർ ഇതുവരെ ആശുപത്രി വിട്ടു

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 85 യാത്രക്കാരെ വിവിധ ആശുപത്രികളിൽ നിന്നായി ഇതുവരെ ഡിസ്ചാർജ് ചെയ്തു എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. പരിക്കേറ്റവർ പൂർണ്ണമായും സുഖം പ്രാപിച്ച ശേഷമാണ് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴാം തീയതി എയർ ഇന്ത്യ എക്സ്പ്രസ് (IX 1344) വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി അപകടമുണ്ടാകുകയായിരുന്നു. രണ്ട് പൈലറ്റ്മാർ ഉൾപ്പെടെ 19 പേരാണ് അപകടത്തിൽ മരിച്ചത്.

Read More

തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ

രോഗം കുറയുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കടകൾക്കും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ പ്രവർത്തിക്കാം. ആലുവയിൽ രോഗവ്യാപനം കുറഞ്ഞുവരികയാണ്. എന്നാൽ പശ്ചിമ കൊച്ചിയിലും ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് വയനാട് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം നടത്തിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. കൊവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പോലീസ് മേധാവിമാരുടെ…

Read More

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല

ഇടുക്കിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ എത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇയാളുമായി ഹൈ റിസ്‌ക് കോണ്ടാക്ടിൽ വന്ന 26 പേരിൽ 12 പേരുടെ ഫലം നെഗറ്റീവാണ്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ് വന്നത്. നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയതാണ്. അതിനാൽ തന്നെ വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധി പേർ സംസ്ഥാനം കടന്നുവരുന്നുണ്ട്. അതിനാൽ…

Read More

മുഖ്യമന്ത്രിയും ഗവർണറും നാളെ പെട്ടിമുടി സന്ദർശിക്കും; ഹെലികോപ്റ്റർ മാർഗം മൂന്നാറിലെത്തും

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇടുക്കി രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാർ ആനച്ചാലിലെത്തി ഇവിടെ നിന്ന് റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോകും അപകടത്തിൽ ഇതുവരെ 55 മരണമാണ് സ്ഥിരീകരിച്ചത്. ഇന്ന് മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. ഇതിന് ശേഷമാകും തുടർ നടപടികൾ…

Read More

വയനാട്ടിൽ 12 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ;16 പേര്‍ക്ക് രോഗ മുക്തി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 16 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതില്‍ 646 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 301 പേരാണ് ചികിത്സയിലുള്ളത്. 288…

Read More

സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത് രോഗം സ്ഥിരീകരിച്ചവരിൽ 1068 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 45 പേരുണ്ട് വിദേശത്ത് നിന്നെത്തിയ 51 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 64 പേർക്കും 22 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 880 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,664 പരിശോധനകൾ സംസ്ഥാനത്ത് നടന്നു. ആറ് മരണവും…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് കോവിഡ് ചികിത്സയിലായിരുന്ന നാലു പേർ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് കോവിഡ് ചികിത്സയിലായിരുന്ന നാലു പേർ മരിച്ചു.മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍ കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി വയനാട് നെല്ലിയമ്പം സ്വദേശി അവറാന്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുല്ല ബാഫഖി കൊവിഡ് ബാധിച്ചാണ് മെഡിക്കല്‍ കോളജിലെത്തിയതെങ്കിലും പിന്നിട് നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. മറ്റ് മൂന്നുപേരുടെയും മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രവ സാംപിളുകൾ ആലപ്പുഴ ലാബിലേക്കയച്ചു. ഗീരീഷ്…

Read More

റഷ്യയുടെ പുതിയ വാക്സിനിൽ സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന

റഷ്യയുടെ പുതിയ വാക്സിനിൽ സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന. യോഗ്യതാ വ്യവസ്ഥകള്‍ സംബന്ധിച്ച് റഷ്യന്‍ ആരോഗ്യ അധികൃതരുമായി ലോകാരോഗ്യസംഘടന നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് സംഘടന വക്താവ് താരിക് ജസാരെവിച്ച് വ്യക്തമാക്കി. എല്ലാ വാക്‌സിനുകളുടെയും ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് കൃത്യമായ അവലോകനം അനിവാര്യമാണ്. കൂടാതെ, വാക്‌സിന്‍ വികസനം, പരീക്ഷണം, വ്യാവസായിക ഉത്പാദനം എന്നിങ്ങനെ കാര്യങ്ങളില്‍ ലോകാരോഗ്യസംഘടനയുടെ യോഗ്യതാ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം ജനീവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓരോ രാജ്യത്തിനും അവര്‍ക്ക് ദേശീയ നിയന്ത്രണ ഏജന്‍സികളുണ്ട്….

Read More

ചാംപ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും

ചാംപ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും. ലിസ്ബണിലാണ് ചാംപ്യന്‍സ് ലീഗിലെ അവസാന 11 മല്‍സരങ്ങള്‍ അരങ്ങേറുക. കൊറോണയെ തുടര്‍ന്ന് പതിവിന് വിപരീതമായി ഇനിയുള്ള മല്‍സരങ്ങള്‍ ഒരു പാദമായിട്ടാണ് നടക്കുക. ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി അറ്റ്‌ലാന്റയെ നേരിടും. സീസണില്‍ മൂന്ന് കിരീടം നേടിയ പിഎസ്ജി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും നെയ്മറിലാണ്. പരിക്ക് മാറി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. . അവസാന മല്‍സരങ്ങളില്‍…

Read More